ശശി തരൂര്‍ കോണ്‍ഗ്രസിന്റെ ഐ.ടി സെല്‍ മേധാവി
kERALA NEWS
ശശി തരൂര്‍ കോണ്‍ഗ്രസിന്റെ ഐ.ടി സെല്‍ മേധാവി
ന്യൂസ് ഡെസ്‌ക്
Thursday, 11th October 2018, 10:16 pm

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് ഐ.ടി സെല്‍ ചെയര്‍മാനായി ശശി തരൂര്‍ എം.പിയെ നിയമിച്ചു. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ശശി തരൂരിനെ നിയമിച്ചത്. രാഷ്ട്രീയകാര്യ സമിതി യോഗ തീരുമാനപ്രകാരമാണ് നടപടി.

വളരെ തിരക്കേറിയ സമയത്ത് അപ്രതീക്ഷിതമായാണ് പുതിയ ചുമതല ലഭിച്ചതെന്ന് ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ സന്ദേശം പൊതുജനങ്ങളിലെത്തിക്കുക എന്ന ഉത്തരവാദിത്തം വെല്ലുവിളിയായി ഏറ്റെടുക്കുന്നതായും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

ALSO READ: ശബരിമല; ഒരു വിഭാഗം വിശ്വാസികള്‍ നടത്തുന്ന പ്രതിഷേധങ്ങളില്‍ ഭാഗമാകുമോ?; പ്രതികരണവുമായി കുമ്മനം രാജശേഖരന്‍

അതേസമയം കേരള ഐ.ടി സെല്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ശശി തരൂരിനെ കോണ്‍ഗ്രസിന്റെ ഐ.ടി സെല്‍ ദേശീയ ചെയര്‍പേഴ്സണ്‍ ദിവ്യ സ്പന്ദന അഭിനന്ദിച്ചു.

കെ.പി.സി.സിയുടെ 1000 ദുരിതാശ്വാസ വീടുകള്‍ നിര്‍മിക്കുന്ന പദ്ധതിയുടെ സംസ്ഥാന ചെയര്‍മാനായി കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം.ഹസനേയും അംഗങ്ങളായി കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരനേയും, രാഷ്ട്രീയകാര്യ സമിതി അംഗമായ പ്രൊഫ. കെ.വി തോമസിനേയും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

WATCH THIS VIDEO: