എഡിറ്റര്‍
എഡിറ്റര്‍
തന്റെ ഭാര്യയുടെ മൂല്യം വിലമതിക്കാനാകാത്തത്: മോഡിക്ക് ശശി തരൂരിന്റെ മറുപടി
എഡിറ്റര്‍
Tuesday 30th October 2012 4:33pm

ന്യൂദല്‍ഹി: സുനന്ദാ പുഷ്‌കറിനെ പരിഹസിച്ച ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ശശി തരൂരിന്റെ മറുപടി. സുനന്ദയുടെ മൂല്യം വിലമതിക്കാന്‍ പറ്റുന്നതിലുമധികമാണെന്ന് തരൂര്‍ പ്രതികരിച്ചു.

സുനന്ദയെ 50 കോടിയുടെ പെണ്‍സുഹൃത്തായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ഇന്നലെ വിശേഷിപ്പിച്ചിരുന്നു. ട്വിറ്ററിലൂടെ ഇതിന് മറുപടി നല്‍കുകയായിരുന്നു തരൂര്‍.

Ads By Google

മോഡി പറഞ്ഞ 50 കോടിയേക്കാള്‍ തന്റെ ഭാര്യയ്ക്ക് മൂല്യമുണ്ട്. ആരെയെങ്കിലും സ്‌നേഹിച്ചാല്‍ മാത്രമേ അക്കാര്യം അറിയാന്‍ മോഡിക്ക് സാധീക്കൂ എന്നും തരൂര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.

സുനന്ദ പുഷ്‌കറിനെ കോടീശ്വരിയായ ഗേള്‍ഫ്രണ്ട് എന്നാണ് മോഡി പരിഹസിച്ചത്. അമ്പത് കോടിയുടെ ഗേള്‍ഫ്രണ്ടിനെ നിങ്ങള്‍ കണ്ടിട്ടുണ്ടോയെന്ന് മാണ്ഡിയിലെ ജനങ്ങളോട് ചോദിച്ചുകൊണ്ടായിരുന്നു മോദിയുടെ പരിഹാസം.

‘ കോണ്‍ഗ്രസിന് ഒരു മന്ത്രിയുണ്ട്. ക്രിക്കറ്റില്‍ നിന്ന് സ്വത്ത് സമ്പാദിച്ചെന്ന് അദ്ദഹേത്തിനെതിരെ ആരോപണമുണ്ടായിരുന്നു. സംഭവം വിവാദമായപ്പോള്‍ അതിലുള്‍പ്പെട്ടെ സ്ത്രീയുടെ പേരിലുള്ള അമ്പത് കോടിയില്‍ തനിക്ക് പങ്കില്ലെന്നാണ് ഈ മന്ത്രി പറഞ്ഞത്. അമ്പത് കോടിയുടെ കാമുകിയെ കുറിച്ച് നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ?’- മോഡി ട്വിറ്ററില്‍ കുറിച്ചു.

2010ല്‍ ഐപിഎല്‍ വിവാദത്തെ തുടര്‍ന്ന് അന്നത്തെ വിദേശകാര്യ സഹമന്ത്രിയായിരുന്ന ശശി തരൂര്‍ കുറ്റാരോപിതനാവുകയും മന്ത്രിസ്ഥാനം രാജിവെയ്ക്കുകയും ചെയ്തിരുന്നു.

 

Advertisement