ശശി തരൂരിന്റെ ഉറ്റബന്ധുക്കളടക്കം പത്തുപേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
kERALA NEWS
ശശി തരൂരിന്റെ ഉറ്റബന്ധുക്കളടക്കം പത്തുപേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂസ് ഡെസ്‌ക്
Friday, 15th March 2019, 3:33 pm

 

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിന്റെ ഉറ്റബന്ധുക്കളടക്കം പത്തുപേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. തരൂരിന്റെ അമ്മയുടെ അനിയത്തി ശോഭന, ഭര്‍ത്താവ് ശശികുമാര്‍ എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള ഇവര്‍ക്ക് അംഗത്വം നല്‍കി.

Also read:എസ്.പി.ജി നിര്‍ദേശമുണ്ടായിട്ടും രാഹുലിന്റെ സന്ദര്‍ശന ഫോട്ടോ മറ്റ് മാധ്യമങ്ങള്‍ക്ക് നല്‍കാതെ വഞ്ചിച്ച് മനോരമ: വ്യാപക പ്രതിഷേധവുമായി ഫോട്ടോഗ്രാഫര്‍മാര്‍

കഴിഞ്ഞദിവസം എ.ഐ.സി.സി വക്താവായിരുന്ന ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ദേശസ്‌നേഹം കൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും പുല്‍വാമ അക്രമണ സമയത്തെ കോണ്‍ഗ്രസിന്റെ പ്രസ്താവന വേദനിപ്പിച്ചെന്നുമായിരുന്നു ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ ടോം വടക്കന്‍ നല്‍കിയ വിശദീകരണം.

എ.ഐ.സി.സി മുന്‍ വക്താവായ ടോം വടക്കന്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസില്‍ കുടുംബ വാഴ്ചയാണെന്നായിരുന്നു ടോം വടക്കന്‍ പറഞ്ഞത്.

Also Read:“പിടികിട്ടാപ്പുള്ളി!! ജവഹര്‍ലാല്‍ നെഹ്‌റുവെന്ന കൊടുംപാപി, ചെയ്ത കുറ്റങ്ങള്‍ ഇവയാണ്” ; മസൂദ് അസര്‍ വിഷയത്തില്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തിയ ബി.ജെ.പിയെ രൂക്ഷമായി പരിഹസിച്ച് ദ ടെലഗ്രാഫ്

നേരത്തെ തൃശ്ശൂരില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ടോം വടക്കന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയില്‍ കൂടി ടോം വടക്കനെ പരിഗണിച്ചിരുന്നില്ല.

തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ടയാളുകള്‍ക്ക് ശല്യമായിരുന്നു ടോം വടക്കനെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. താന്‍ അദ്ദേഹത്തിന് അപ്പോയ്‌മെന്റ് കൊടുത്തിരുന്നില്ല. തൃശൂര്‍ സീറ്റ് കിട്ടിയേ തീരൂവെന്ന് പറഞ്ഞ് ശല്യപ്പെടുത്തുമായിരുന്നെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചിരുന്നു.