'അതിലും നീണ്ടതൊന്നുണ്ട്, അതാണ് എന്റെ മറുപടിയും' നെടുനീളന്‍ ഇംഗ്ലീഷ് വാക്ക് ചര്‍ച്ചയായവര്‍ക്ക് തരൂരിന്റെ കിടിലന്‍ മറുപടി
kERALA NEWS
'അതിലും നീണ്ടതൊന്നുണ്ട്, അതാണ് എന്റെ മറുപടിയും' നെടുനീളന്‍ ഇംഗ്ലീഷ് വാക്ക് ചര്‍ച്ചയായവര്‍ക്ക് തരൂരിന്റെ കിടിലന്‍ മറുപടി
ന്യൂസ് ഡെസ്‌ക്
Thursday, 11th October 2018, 11:44 am

 

പുതിയ പുസ്തകമായ ദ പാരാഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദിയെക്കുറിച്ചുള്ള ട്വീറ്റിലെ വലിയ വാക്ക് ചര്‍ച്ചയായവര്‍ക്ക് അതിലും വലിയ വാക്കുകൊണ്ട് തരൂരിന്റെ മറുപടി. “ഹിപ്പോപൊട്ടോമോണ്‍സ്‌ട്രോസെസ്‌ക്യുപെഡലിയോഫോബിയ”യാണ് യഥാര്‍ത്ഥ പ്രശ്‌നമെന്നാണ് തരൂരിന്റെ മറുപടി.

ഇനി ആ വാക്കിന്റെ അര്‍ത്ഥം തിരഞ്ഞുപോകേണ്ടെന്നു പറഞ്ഞുകൊണ്ട് അതിന്റെ അര്‍ത്ഥം കൂടി വിശദീകരിച്ചുകൊണ്ടാണ് തരൂരിന്റെ ട്വീറ്റ്. വലിയ വാക്കുകളോടുള്ള ഭയമെന്നാണ് ഈ വാക്കിന്റെ അര്‍ത്ഥമെന്നും തരൂര്‍ ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദ പാരാഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദിയെന്ന പുസ്തകം പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള തരൂരിന്റെ ട്വീറ്റിലെ 29 അക്ഷരങ്ങളുള്ള “ഫ്‌ളൊക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍” എന്ന വാക്ക് വലിയ ചര്‍ച്ചയായിരുന്നു.

Also Read:ഖഷോഗ്ജിയെ പറഞ്ഞുമയക്കി സൗദിയിലെത്തിക്കാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉത്തരവിട്ടിരുന്നെന്ന് യു.എസ് ഇന്റലിജന്‍സ്

ഒന്നിനും മൂല്യം കല്‍പ്പിക്കാത്ത പ്രവൃത്തി അല്ലെങ്കില്‍ ശീലം എന്നര്‍ത്ഥം വരുന്ന ഈ വാക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇതോടെയാണ് തരൂര്‍ അതിലും വലിയ വാക്കുകൊണ്ട് മറുപടി നല്‍കിയിരിക്കുന്നത്.

“എന്റെ കഴിഞ്ഞദിവസത്തെ ട്വീറ്റുകളിലൊന്ന് “ഹിപ്പോപൊട്ടോമോണ്‍സ്‌ട്രോസെസ്‌ക്യുപെഡലിയോഫോബിയ” സൃഷ്ടിച്ചിരിക്കുകയാണ്” എന്നു പറഞ്ഞുകൊണ്ടാണ് തരൂരിന്റെ മറുപടി.