ബി.ജെ.പിയിലേക്ക് പോകുന്നോയെന്ന് ശശി തരൂരിനോട് കുനാല്‍ കമ്ര; ഉഗ്രന്‍ മറുപടിയുമായി തിരുവനന്തപുരം എം.പി
national news
ബി.ജെ.പിയിലേക്ക് പോകുന്നോയെന്ന് ശശി തരൂരിനോട് കുനാല്‍ കമ്ര; ഉഗ്രന്‍ മറുപടിയുമായി തിരുവനന്തപുരം എം.പി
ന്യൂസ് ഡെസ്‌ക്
Monday, 30th March 2020, 6:12 pm

കൊവിഡ് 19 വൈറസ് വ്യാപനകാലത്ത് വീട്ടില്‍ തന്നെയാണ് ശശി തരൂര്‍ എം.പി. അതിനിടെ തന്റെ 200ഓളം പുസ്തകങ്ങള്‍ ചിതലരിച്ച് പോയ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചു തിരുവവന്തപുരം എം.പി. ജവഹര്‍ലാല്‍ നെഹ്‌റു എഴുതിയ എല്ലാ പുസ്തകങ്ങളും മഹാത്മാ ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെ ചില പുസ്‌കങ്ങളും അവയിലുള്‍പ്പെടുമെന്നും ശശി തരൂര്‍ പറഞ്ഞു.

ഈ ട്വീറ്റിനോട് പല തരത്തിലാണ് ട്വിറ്റര്‍ ഉപഭോക്താക്കള്‍ പ്രതികരിച്ചത്. അതില്‍ ശ്രദ്ധേയമായ ഒരു പ്രതികരണം സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയുടേതായിരുന്നു. താങ്കളുടെ താല്‍പര്യങ്ങളെയെല്ലാം ഇപ്പോള്‍ ചിതലരിച്ചിരിക്കുന്നു. ബി.ജെ.പിയിലേക്ക് പോവാനുള്ള സമയമായി എന്നാണ് കുനാല്‍ കമ്ര പ്രതികരിച്ചത്.

 

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കുനാല്‍ കമ്രയുടെ പ്രതികരണത്തിന് മറുപടി നല്‍കാനും ശശി തരൂര്‍ സമയം കണ്ടെത്തി. താല്‍പര്യങ്ങളെല്ലാം അത്ര പെട്ടെന്ന് നശിച്ച് പോവില്ല. ആകാശത്ത് വച്ച് വലിയ ഒരു ചിതലുമായി ഏറ്റുമുട്ടിയപ്പോള്‍ താങ്കള്‍ക്ക് അങ്ങനെ തോന്നിയോ എന്നാണ് ശശി തരൂര്‍ തിരിച്ചു ചോദിച്ചത്.

അര്‍ണാബ് ഗോസ്വാമിയുമായി വിമാനത്തില്‍ വെച്ച് കുനാല്‍ കമ്ര നടത്തിയ ഇടപെടലിനെ സൂചിപ്പിച്ചായിരുന്നു ശശി തരൂരിന്റെ മറുപടി. തരൂരിന്റെ ഈ പ്രതികരണത്തോട് കുനാലും പ്രതികരിച്ചു.

അര്‍ണാബ് ഗോസ്വാമിയെ ഡോ. ശശി തരൂര്‍ ചിതലെന്ന് വിളിച്ചിരിക്കുന്നു. ചിതലുകള്‍ക്ക് അത് വലിയ അപമാനമായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയാലോ എന്ന് റിപ്പബ്ലിക്ക് ടിവിയെ ടാഗ് ചെയ്ത് കുനാല്‍ ചോദിച്ചു.

ഈ വിഷയം മാത്രമെടുത്ത് പരിശോധിക്കണമായിരുന്നു. വിഡ്രോവല്‍ അസുഖമുള്ളവരെ എങ്ങനെ പരിഗണിക്കണം, എന്ത് ചെയ്യണമെന്നോ, അവര്‍ എന്താണ് ചെയ്യേണ്ടതെന്നോ ഒന്നും സര്‍ക്കാര്‍ ആലോചിക്കുകയോ മാര്‍ഗനിര്‍ദേശം നല്‍കുകയോ ചെയ്തില്ല. ആറോളം ജീവന്‍ നഷ്ടപ്പെട്ടതിന് ശേഷമായിരുന്നില്ല മുഖ്യമന്ത്രി ഇപ്പോള്‍ നല്‍കിയ നിര്‍ദേശം നല്‍കേണ്ടിയിരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ