എഡിറ്റര്‍
എഡിറ്റര്‍
ശര്‍ക്കരപ്പുട്ട്
എഡിറ്റര്‍
Sunday 15th May 2016 1:56pm

put1 പുട്ട് ഇഷ്ടമല്ലാത്തവര്‍ വളരെ കുറവാണ്. പുട്ടില്‍ ചില പരീക്ഷണങ്ങളായാലോ. നിങ്ങള്‍ക്ക് മധുരം ഇഷ്ടമാണെങ്കില്‍ ശര്‍ക്കര പുട്ട് തീര്‍ച്ചയായും ഇഷ്ടമാകും.

ചേരുവകള്‍
പുട്ടുപൊടി : 2 കപ്പ്
ശര്‍ക്കര പൊടിച്ചത്: 2 കപ്പ്
തേങ്ങ ചിരകിയത് : 1/4 കപ്പ്
നെയ്യ് : 2 ടീസ്പൂണ്‍
ഏലക്കാപ്പൊടി, അണ്ടിപരിപ്പ്

തയ്യാറാക്കുന്നവിധം:

ആദ്യം പുട്ടുപൊടി ബ്രൗണ്‍ നിറമാകുന്നതു വരെ വറക്കുക അതിനു് ശേഷം പുട്ടിന് കുഴയ്ക്കുന്നതു പോലെ കുഴയ്ക്കുക. അത് പൂട്ടുകുറ്റി യില്‍ ആക്കി ആവിയില്‍ ഏകദേശം 8 മിനിറ്റോളം വേവിക്കുക. ചൂടാറിയതിന് ശേഷം അത് പൊടിച്ച് വയ്ക്കുക. പിന്നെ ഒരു പാന്‍ എടുത്ത് ശര്‍ക്കര ഉരുക്കി നൂല്‍പാകമാകുമ്പോള്‍ അതില്‍ ചിരകിയ തേങ്ങയും കൂടെ ഉണ്ടാക്കി വെച്ചപൂട്ടില്‍ ചേര്‍ത്ത് നന്നായി ഇളക്കി നെയ്യും ഒഴിച്ച് ഏലയ്ക്കാപൊടിയും തൂകി ഉതിര്‍ പാകമാകുന്നത് വരെ ഇളക്കുക. കുറഞ്ഞ തീയില്‍ വേണം പാകം ചെയ്യാന്‍. അണ്ടിപരിപ്പു വറുത്തു ചേര്‍ക്കുക.

Advertisement