ആക്ഷന്‍ പാക്കായി സര്‍ക്കാരു വാരി പാട്ട ട്രെയ്‌ലര്‍; ക്യൂട്ടായി കീര്‍ത്തിയും
Film News
ആക്ഷന്‍ പാക്കായി സര്‍ക്കാരു വാരി പാട്ട ട്രെയ്‌ലര്‍; ക്യൂട്ടായി കീര്‍ത്തിയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 2nd May 2022, 4:47 pm

മഹേഷ് ബാബു, കീര്‍ത്തി സുരേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം സര്‍ക്കാരു വാരി പാട്ടയുടെ ട്രെയ്‌ലര്‍ പുറത്ത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്.

ഇതിനിടക്ക് കീര്‍ത്തി സുരേഷിന്റെ പ്രണയരംഗങ്ങളും കുറച്ച് നേരത്തേക്ക് വന്നു പോകുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്.

മെയ് 12ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. കൊവിഡ് മഹാമാരി സൃഷ്ടിച്ച ബുദ്ധിമുട്ടുകള്‍ കാരണം നിരവധി തവണ ചിത്രീകരണം മുടങ്ങുകയും റീലീസ് പദ്ധതികള്‍ മാറ്റി വേക്കേണ്ടിയും വന്ന ചിത്രമാണ് സര്‍ക്കാരു വാരി പാട്ട. ജനുവരി 13 ന് റിലീസ് ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നെങ്കിലും കൊവിഡ് മൂലം മാറ്റിവെക്കുകയായിരുന്നു.

പരശുറാം പെട്‌ല കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സ്, ജി.എം.ബി എന്റര്‍ടൈന്‍മെന്റ്, 14 റീല്‍സ് പ്ലസ് എന്നിവയുടെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ. രവിശങ്കര്‍, രാം അജന്ത, ഗോപിചന്ദ് അജന്ത എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

കേരളമുള്‍പ്പെടെ തെന്നിന്ത്യയില്‍ മൊത്തം വന്‍ വിജയമായി മാറിയ ‘ഗീതാ ഗോവിന്ദം’ എന്ന ചിത്രത്തിന് ശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍ക്കാരു വാരി പാട്ട.

എസ്. തമന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍. മാധിയാണ് നിര്‍വഹിക്കുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍: രാജ് കുമാര്‍, ചിത്രസംയോജനം: മാര്‍ത്താണ്ഡ് കെ വെങ്കിടേഷ്, കലാസംവിധാനം: എ.എസ് പ്രകാശ്, സംഘട്ടനം: റാം – ലക്ഷ്മണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വിജയ റാം പ്രസാദ്, സി.ഇ.ഒ: ജെറി ചന്തു, വി.എഫ്.എക്‌സ്: യുഗന്ധര്‍.ടി. വാര്‍ത്താ പ്രചരണം: പി.ശിവപ്രസാദ്.

Content Highlight: sarkaru vaari paata trailer starring keerthy suresh and mahesh babu