എഡിറ്റര്‍
എഡിറ്റര്‍
‘പിതൃതുല്യനെന്ന് പറയിപ്പിച്ചത് ഉമ്മന്‍ചാണ്ടി’; സോളാര്‍ കേസില്‍ തനിക്ക് വിശ്വാസ്യതയില്ലെന്ന് പറഞ്ഞ ജഡ്ജി ടീം സോളാറിന്റെ ഉപഭോക്താവെന്നും സരിത
എഡിറ്റര്‍
Thursday 19th October 2017 2:46pm

തിരുവന്തപുരം: ഉമ്മന്‍ചാണ്ടി പിതൃതുല്യനെന്ന് പറയിപ്പിച്ചത് അദ്ദേഹം തന്നെയാണെന്ന് സരിത എസ്.നായര്‍. മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തിലാണ് സരിത മുന്‍സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.

സരിതയുടെ വാദങ്ങള്‍ക്ക് വിശ്വാസ്യതയില്ലെന്ന് സോളാര്‍കേസിലെ വിധിയില്‍ പരാമര്‍ശിച്ച മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കമാല്‍ പാഷ ടീം സോളാറിന്റെ ഉപഭോക്താവായിരുന്നെന്നും കത്തില്‍ പറയുന്നു. അനര്‍ട്ടിന്റെ അംഗീകാരം നേടിത്തരാമെന്നു പറഞ്ഞ് ഉമ്മന്‍ ചാണ്ടി ഏഴുകോടി രൂപ ആവശ്യപ്പെട്ടെന്നും കത്തിലുണ്ട്.


Also Read: സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന് മൊഴി നല്‍കിയത് യോഗാ കേന്ദ്രത്തിലുള്ളവരുടെ സമ്മര്‍ദ്ദം മൂലമെന്ന് കണ്ണൂര്‍ സ്വദേശി ശ്രുതി ഹൈക്കോടതിയില്‍


‘എന്റെ നിസഹായവാസ്ഥ ചൂഷണം ചെയ്ത ഒരു കൂട്ടം യു.ഡി.എഫുകാരില്‍ വലിയ ആളാണ് ഉമ്മന്‍ചാണ്ടി. എനിക്കു പരാതി പറയാനുള്ള പദവിയിലിരുന്ന ആള്‍ തന്നെ എന്നെ ചൂഷണം ചെയ്തു.’

സരിതയ്ക്ക് ക്രെഡിബിലിറ്റിയില്ലെന്ന് ഉത്തരവില്‍ പറഞ്ഞ ജസ്റ്റിസ് കെമാല്‍ പാഷ ടീം സോളാറിന്റെ ഉപഭോക്താവെന്ന നിലയില്‍ തനിയ്ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് തന്നയാളാണെന്നും സരിത കത്തില്‍ പറയുന്നു. തമ്പാനൂര്‍ രവി സോളാര്‍ കമ്മീഷനുമായി സഹകരിക്കേണ്ടതില്ലെന്ന് പറഞ്ഞതായും കത്തില്‍ പരാമര്‍ശമുണ്ട്.


Also Read: ‘ആധാര്‍ കത്തിക്കൂ’ ആധാറിന്റെ പേരില്‍ റേഷന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് 11 കാരി പട്ടിണി കിടന്ന് മരിച്ച സംഭവത്തില്‍ ആധാര്‍ ചാരമാക്കി പ്രതിഷേധം


പണത്തിനു വേണ്ടി ആര്‍ക്കും മുന്നിലും ശാരീരികമായി വഴങ്ങിയിട്ടില്ലെന്നും സമ്മതമില്ലാതെയാണ് ഭരണത്തിലിരുന്നവര്‍ തന്നെ ശാരീരികമായി ഉപയോഗിച്ചതെന്നും സരിത പറഞ്ഞു. എ.ഡി.ജി.പി പത്മകുമാറിനെതിരെയും അന്വേഷണ ഉദ്യോഗസ്ഥനെതിരെയും കത്തില്‍ പരാമര്‍ശമുണ്ട്.

പരാതിയിലെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നു അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്. ഇന്ന് രാവിലെ ക്ലിഫ് ഹൗസില്‍ എത്തിയാണ് സരിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതി.

Advertisement