എഡിറ്റര്‍
എഡിറ്റര്‍
സോളാര്‍ പദ്ധതിക്ക് അനുകൂലമായി മുഖ്യമന്ത്രി കത്ത് നല്‍കി: സരിത.എസ് നായര്‍
എഡിറ്റര്‍
Saturday 15th June 2013 4:37pm

saritha

തിരുവനന്തപുരം: സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സരിത നായര്‍ക്ക് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടായിരുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.

മുഖ്യമന്ത്രിയുമായി സരിതയ്ക്ക ബന്ധമുണ്ടെന്ന സരിതയുടെ മൊഴിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

Ads By Google

സോളാര്‍ പദ്ധതി എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തിയെന്ന് കാണിച്ച് മുഖ്യമന്ത്രി തനിക്ക് കത്ത് നല്‍കിയെന്നാണ് സരിതയുടെ മൊഴി.  പോലീസ് രേഖപ്പെടുത്തിയ മൊഴിയിലാണ് സരിതയുടെ വെളിപ്പെടുത്തല്‍.

സോളാര്‍ പാനല്‍ പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ വിവിധ വകുപ്പുകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായും പദ്ധതിയിലെ നിക്ഷേപകനായിരുന്ന സജാദിന് ഈ കത്ത് താന്‍ കാണിച്ചിരുന്നതായും സരിതയുടെ മൊഴിയില്‍ പറയുന്നു.

പെരുമ്പാവൂര്‍ മുടിക്കലില്‍ സോളാര്‍ പവര്‍പ്ലാന്റ് സ്ഥാപിക്കാന്‍ ടീം സോളാര്‍ കമ്പനിക്ക് എമെര്‍ജിങ് കേരള പദ്ധതിയില്‍ അംഗീകാരം നല്‍കിയിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രി കത്തില്‍ പറയുന്നത്.

നിക്ഷേപം സംബന്ധിച്ച് പലരും അവിശ്വാസം പ്രകടിപ്പിച്ചപ്പോള്‍ അവരെ വിശ്വസിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നത് ഈ കത്താണെന്നും സരിത വെളിപ്പെടുത്തുന്നു.

സരിതയുടെ കയ്യില്‍ നിന്നും പോലീസ് ഹിഡണ്‍ ക്യാമറ കണ്ടെത്തിയതായും അറിയുന്നു. ക്യാമറയില്‍ രാഷ്ട്രീയ സിനിമാ രംഗത്തെ പലരുടേയും അശ്ലീല ദൃശ്യങ്ങല്‍ ക്യാമറിയില്‍ ഉണ്ടെന്നാണ് അറിയുന്നത്.

ബ്ലാക്ക് മെയിലിങ്ങിന് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചതായും സൂചനയുണ്ട്. സരിത തന്നെയാണ് ക്യാമറ ഉപയോഗിച്ചത്. ദൃശ്യങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ പോലീസിന് കര്‍ശന നിര്‍ദേശമുണ്ട്.

ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ നേതാക്കളുമായുള്ള ദൃശ്യങ്ങളാണ് ക്യാമറയിലുള്ളത്. ക്യാമറ പെരുമ്പാവൂര്‍ പോലീസ് പരിശോധിച്ച് വരികയാണ്.

റിപ്പോര്‍ട്ടര്‍ ചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ഇതുവരെ സരിതയുമായി മുഖ്യമന്ത്രിക്കോ മുഖ്യമന്ത്രിയുടെ ഓഫീസിനോ ബന്ധമില്ലെന്നായിരുന്നു സര്‍ക്കാറിന്റെ നിലപാട്.  സരിതയുടെ മൊഴികൂടി വന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നില കൂടുതല്‍ പരുങ്ങലിലാവും.

സരിതയുടെ മൊഴി വിവാദമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി. മുരളീധരന്‍ ആവശ്യപ്പെട്ടു.

അന്വേഷണവുമായി മുഖ്യമന്ത്രി സഹകരിക്കണം. മുഖ്യമന്ത്രിയുടെ വീടും ഓഫീസുമായി അടുത്തബന്ധമുള്ളവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

സരിതയുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സരിതയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ ആവശ്യപ്പെടും. സരിതയും ഗണേഷ് കുമാറും തമ്മിലുള്ള ബന്ധവും സംഘം അന്വേഷിക്കും.

Advertisement