എഡിറ്റര്‍
എഡിറ്റര്‍
സോളാര്‍ തട്ടിപ്പ്: സരിതയുടെ ജാമ്യാപേക്ഷ തള്ളി
എഡിറ്റര്‍
Monday 24th June 2013 11:40am

saritha

ആലപ്പുഴ: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്.നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി.

അമ്പലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഡി. ഉദയകുമാറാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ജൂണ്‍ 26 വരെ സരിത ജുഡീഷ്യല്‍ കസ്റ്റിഡിയില്‍ തുടരും.

Ads By Google

ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് സരിതയ്‌ക്കെതിരേ ചുമത്തിയിരി ക്കുന്നതെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ സരിതയ്‌ക്കെതിരേ മിക്ക ജില്ലകളിലും കേസുണ്ടെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ഇതേതുടര്‍ന്ന് കോടതി ജാമ്യാപേക്ഷ നിരസിച്ചു.

അതേസമയം സോളാര്‍ തട്ടിപ്പുകേസ് പൊലീസ് അന്വേഷിച്ചാല്‍ സത്യം തെളിയില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

അതിനാലാണ് മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി രാജിവച്ചില്ലെങ്കില്‍ എല്‍.ഡി.എഫ് കൂടുതല്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

തട്ടിപ്പിനു മുഖ്യമന്ത്രി തന്നെ സാഹചര്യമൊരുക്കി. തന്റെ പേര് വ്യാപകമായി ദുരുപയോഗം ചെയ്തിട്ടും എന്തു കൊണ്ടാണു മുഖ്യമന്ത്രി ജാഗ്രത പാലിക്കാതിരുന്നതെന്നും പിണറായി ചോദിച്ചു.

ആരോപണ വിധേയരായവരെ പഴ്‌സനല്‍ സ്റ്റാഫില്‍ നിന്നു മാറ്റി നിര്‍ത്തുകയല്ല, അവരെ സര്‍വീസില്‍ നിന്നു തന്നെ പുറത്താക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Advertisement