എഡിറ്റര്‍
എഡിറ്റര്‍
‘ഓടിത്തളര്‍ന്ന് വീഴാറായപ്പോള്‍ വെള്ളം കിട്ടിയതു പോലെ’; പ്രായമോ ഇരുന്ന പദവിയെ കണക്കിലെടുക്കാതെ ഉമ്മന്‍ ചാണ്ടിയ്ക്ക് ശിക്ഷ ലഭിക്കണമെന്ന് സരിത നായര്‍
എഡിറ്റര്‍
Wednesday 11th October 2017 8:27pm

കോഴിക്കോട്: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശിക്ഷിക്കപ്പെടണമെന്ന് സരിത നായര്‍. അദ്ദേഹത്തിന്റെ പ്രായമോ ഇരുന്ന പദവിയോ തടസമാകരുതെന്നും ചൂഷണത്തിനുള്ള ശിക്ഷ ലഭിച്ചിരിക്കണമെന്നും മാതൃഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സരിതാ നായര്‍ പറഞ്ഞു.

തനിക്ക് രാഷ്ട്രീയ ലക്ഷ്യമില്ലെന്നും മറ്റൊരു സ്ത്രീയ്ക്കും ഇതുപോലൊരു അനുഭവമുണ്ടാകരുതെന്ന് കരുതിയാണ് പരാതി നല്‍കിയതെന്നും സരിത പറഞ്ഞു. ഉമ്മന്‍ ചാണ്ടിയേയും കൂട്ടരേയും സംരക്ഷിക്കാനായിരുന്നു താന്‍ ശ്രമിച്ചിരുന്നതെന്നും എന്നാല്‍ താന്‍ ചൂഷണം ചെയ്യപ്പെടുകയാണെന്ന് പിന്നീട് ബോധ്യപ്പെട്ടതായും സരിത പറയുന്നു.

ക്ലിഫ് ഹൗസില്‍ വച്ചായിരുന്നു തന്നോട് അപമര്യാദയായി പെരുമാറിയതെന്നും ഉമ്മന്‍ ചാണ്ടിയുടെ പെരുമാറ്റം തന്നെ ഞെട്ടിച്ചെന്നും സരിത പറയുന്നു. ഇടപാടില്‍ തനിക്ക് 1.90 കോടി നഷ്ടമായിട്ടുണ്ടെന്നും സരിത പറഞ്ഞു. ഓടിത്തളര്‍ന്നു വീഴാറായപ്പോള്‍ വെള്ളം കിട്ടിയതു പോലെയാണ് തനിക്ക് കേസിലെ പുതിയ സംഭവവികാസങ്ങളെന്നും സരിത അഭിപ്രായപ്പെട്ടു.


Also Read:  ‘വാക്കുകള്‍ കൊണ്ടും ചുവടുകള്‍ കൊണ്ടും തിളങ്ങി രാഹുല്‍’; മോദിയുടെ ഗുജറാത്ത് പിടിക്കാന്‍ രാഹുലിന്റെ ‘ഗോത്രനൃത്തം’; വീഡിയോ വൈറലാകുന്നു


ജസ്റ്റിസ് ശിവരാജന്‍ സമര്‍പ്പിച്ച സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സരിത എസ് നായര്‍ക്കെതിരെ ലൈംഗിക പീഡനം നടന്നുവെന്ന് വ്യക്തമാക്കിയിരുന്നു.

സോളര്‍ തട്ടിപ്പു കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരവാദിയെന്നായിരുന്നു അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ജനങ്ങളെ കബിളിപ്പിക്കുന്നതില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൂട്ടുനിന്നെന്നും അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫിസും സോളര്‍ തട്ടിപ്പുക്കേസില്‍ ഉത്തരവാദികളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

അന്നത്തെ ആഭ്യന്തര വിജിലന്‍സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊലീസില്‍ സ്വാധീനം ചെലുത്തി ഉമ്മന്‍ ചാണ്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സോളാര്‍ കേസില്‍ ശരിയായ അന്വേഷണം നടത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിയെടുക്കും. സരിത കത്തില്‍ പരാമര്‍ശിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കുമെന്നും പിണറായി വ്യക്തമാക്കുകയായിരുന്നു.

Advertisement