എഡിറ്റര്‍
എഡിറ്റര്‍
ശശീന്ദ്രന്‍ നിരപരാധിയെങ്കില്‍ തിരികെ കൊണ്ടുവരണം: ശരത് പവാര്‍
എഡിറ്റര്‍
Tuesday 28th March 2017 9:18pm

 

തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ നിരപരാധിയാണെങ്കില്‍ തിരികെ കൊണ്ടു വരണമെന്ന് എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ശരത് പവാര്‍ ആവശ്യപ്പെട്ടു.


Also read ‘താന്‍ കുറേ നേരമായല്ലോ ചൊറിയുന്നു ശശീന്ദ്രനോട് കാശു വാങ്ങിട്ടുണ്ടെങ്കില്‍ അവിടെ വച്ചേക്ക്’; ചാനല്‍ ചര്‍ച്ചക്കിടെ പ്രേക്ഷകനോട് പൊട്ടിത്തെറിച്ച് മംഗളം സി.ഇ.ഒ 


ഇന്ന് നടന്ന എന്‍.സി.പി സംസ്ഥാന നേതൃയോഗം ശശീന്ദ്രന്‍ വഹിച്ചിരുന്ന ഗതാഗതമന്ത്രി സ്ഥാനം തോമസ് ചാണ്ടി എം.എല്‍.എയ്ക്ക് നല്‍കണമെന്ന് തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യം ആവശ്യപ്പെടാനാണ് പാര്‍ട്ടിയോഗത്തില്‍ ധാരണയായത്. എ.കെ.ശശീന്ദ്രന്‍ തന്നെയായിരുന്ന യോഗത്തില്‍ തോമസ് ചാണ്ടിയുടെ പേരു നിര്‍ദേശിച്ചത്.

മന്ത്രിസ്ഥാനം രാജിവച്ച എ.കെ.ശശീന്ദ്രനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാനും എം.എല്‍.എ ഹോസ്റ്റലില്‍ ചേര്‍ന്ന നേതൃയോഗം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്റെ ഇടപെടല്‍.

ശശീന്ദ്രന്‍ രാജിവെച്ചയുടന്‍ എന്‍.സി.പിയുടെ മന്ത്രിസ്ഥാനം ആര്‍ക്കും വിട്ടുനല്‍കില്ലെന്ന് തോമസ് ചാണ്ടി വ്യക്തമാക്കിയിരുന്നു. വകുപ്പ് മുഖ്യമന്ത്രി കൈവശം വയ്ക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ മറ്റു മന്ത്രിമാര്‍ക്ക് നല്‍കാന്‍ അനുവദിക്കില്ലെന്നും മന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ പാര്‍ട്ടിയിലുണ്ടെന്നുമായിരുന്നു തോമസ് ചാണ്ടി പറഞ്ഞിരുന്നത്.

Advertisement