'അഞ്ച് ലക്ഷം രൂപ കിട്ടണം'; രജനീകാന്തിനെ കുറിച്ച് എന്തെങ്കിലും പറയണമെങ്കില്‍ തനിക്ക് പണം നല്‍കണമെന്ന് ശരത് കുമാര്‍
indian cinema
'അഞ്ച് ലക്ഷം രൂപ കിട്ടണം'; രജനീകാന്തിനെ കുറിച്ച് എന്തെങ്കിലും പറയണമെങ്കില്‍ തനിക്ക് പണം നല്‍കണമെന്ന് ശരത് കുമാര്‍
ന്യൂസ് ഡെസ്‌ക്
Saturday, 14th March 2020, 9:00 pm

തന്റെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ താനില്ലെന്നും പാര്‍ട്ടി നേതാവ് മാത്രമായിരിക്കും താനെന്നാണ് രജനീകാന്ത് രണ്ട് ദിവസം മുമ്പ് പ്രതികരിച്ചത്. സമൂഹത്തില്‍ ഒരു മാറ്റമുണ്ടാവണമെന്നും അതിന് സാക്ഷിയാവുന്നതിന് വേണ്ടിയാണ് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയതെന്നും രജനീകാന്ത് പറഞ്ഞിരുന്നു.

രജനീകാന്തിന്റെ രാഷ്ട്രീയ പ്രസ്താവനകളോട് പ്രതികൂലമായി നിരവധി പ്രമുഖര്‍ പ്രതികരിച്ചിരുന്നു. അതേ പോലെ അനുകൂലിക്കുകയും ചെയ്തിരുന്നു. നടന്‍ രാഘവേന്ദ്ര ലോറന്‍സും സംവിധായകന്‍ ഭാരതീരാജയും രജനീകാന്തിനെ പ്രശംസിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ നടനും സമത്വ മക്കള്‍ കക്ഷി നേതാവുമായ ശരത് കുമാറിന്റെ പ്രതികരണം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. രജനീകാന്തിനെ കുറിച്ച് എന്തെങ്കിലും പറയണമെങ്കില്‍ പണം വേണമെന്നാവശ്യപ്പെട്ട ശരത് കുമാറിന്റ വാക്കുകള്‍ ചര്‍ച്ചയായതിന് കാരണം.

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം, ചോദ്യങ്ങളോടുള്ള മറുപടി എന്നിവ താന്‍ നല്‍കണമെങ്കില്‍ ആരാണോ ചോദിക്കുന്നത് അയാള്‍ അഞ്ച് ലക്ഷം രൂപ തന്റെ അക്കൗണ്ടില്‍ ഡെപ്പോസിറ്റ് ചെയ്യണമെന്നാണ് ശരത് കുമാര്‍ ആവശ്യപ്പെട്ടത്.