'അത് ഞാന്‍ തന്നെ തകര്‍ത്തു തരാം'; അജിത് പവാറിന്റെ വിമതനീക്കം അറിഞ്ഞയുടന്‍ ശരത് പവാര്‍ പറഞ്ഞതിങ്ങനെ
national news
'അത് ഞാന്‍ തന്നെ തകര്‍ത്തു തരാം'; അജിത് പവാറിന്റെ വിമതനീക്കം അറിഞ്ഞയുടന്‍ ശരത് പവാര്‍ പറഞ്ഞതിങ്ങനെ
ന്യൂസ് ഡെസ്‌ക്
Monday, 2nd December 2019, 11:58 pm

അജിത്ത് പവാറും ബി.ജെ.പിയും ഒരു ദിവസം പുലര്‍ച്ചെ നടത്തിയ നീക്കം ഞെട്ടിക്കുന്നതായിരുന്നു. ഞെട്ടിപ്പോയ മനുഷ്യരില്‍ ഒരാള്‍ എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാറായിരുന്നു. അജിത് പവാര്‍ ഉപമുഖ്യമന്തിയായി ചുമതലയേറ്റെടുത്തു എന്നറിഞ്ഞ സമയത്ത് താന്‍ ചെയ്തതിനെ കുറിച്ച് ശരത് പവാര്‍ ഇന്ന് പറഞ്ഞു.

‘ഫഡ്‌നാവിസിന് പിന്തുണ അജിത് പവാര്‍ പ്രഖ്യാപിച്ചത് ഞാന്‍ അറിഞ്ഞപ്പോള്‍ ആദ്യം വിളിച്ചത് ഉദ്ദവ് താക്കറേയെയാണ്. ഇപ്പോള്‍ നടന്നത് ശരിയല്ലെന്നും അത് തകര്‍ക്കാന്‍ എനിക്ക് കഴിയും എന്ന ആത്മവിശ്വാസം എനിക്കുണ്ട് എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു’ ശരത് പവാര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.സി.പിയിലുള്ള എല്ലാവരും അജിതിന്റെ നീക്കത്തിന് തന്റെ പിന്തുണയില്ലെന്ന് അറിയുമ്പോള്‍ അഞ്ച് മുതല്‍ പത്ത് വരെ എം.എല്‍.എമാര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു, അവര്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും ശരത് പവാര്‍ പറഞ്ഞു.

കുടുംബത്തിലെ ആരൊക്കെയാണ് അജിതിനോട് സംസാരിക്കുന്നത് എന്ന് തനിക്കറിയില്ലായിരുന്നു. പക്ഷെ അജിത് ചെയ്തത് ശരിയല്ലെന്ന് കുടുംബത്തിലെ എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്നും ശരത് പവാര്‍ പറഞ്ഞു.

‘പിന്നീട് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തതെന്ന്. ആര് അത് ചെയ്താലും അനുഭവിക്കേണ്ട പ്രത്യാഘാതങ്ങള്‍ അനുഭവിക്കണമെന്നും അജിതിനും അതില്‍ മാറ്റമില്ലെന്നും പറഞ്ഞു’ ശരത് പവാര്‍ പറഞ്ഞു.