എഡിറ്റര്‍
എഡിറ്റര്‍
സന്തോഷ് ട്രോഫി: തകര്‍പ്പന്‍ ജയത്തോടെ കേരളം സെമിയില്‍; മിസോറാമിനെ തോല്‍പ്പിച്ചത് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക്
എഡിറ്റര്‍
Sunday 19th March 2017 6:32pm

മഡ്ഗാവ്: സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് മത്സരത്തില്‍ മിസോറാമിനെ തോല്‍പ്പിച്ച് കേരളം സെമിയില്‍ കടന്നു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരളം മുന്‍ ചാംപ്യന്‍മാരായ മിസോറാമിനെ തോല്‍പ്പിച്ചത്.

ഈ വിജയത്തോടെ ഏഴ് പോയന്റുകളുമായി ഗ്രൂപ്പിലും ഒന്നാമതെത്തി കേരളം. 26-ആം മിനുറ്റില്‍ ഒരു മിസോറാം താരം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയതോടെ പത്ത് പേരുമായാണ് മിസോറാം പിന്നീട് കളിച്ചത്.

ഏഴാം മിനുറ്റില്‍ ജോബി ജസ്റ്റിനാണ് കേരളത്തിനായി ആദ്യ ഗോള്‍ നേടിയത്. പിന്നീട് ഒന്‍പതാം മിനുറ്റില്‍ സെല്‍വനാണ് രണ്ടാം ഗോള്‍ നേടിയത്. അസ്ഹറുദ്ദീന്‍ കേരളത്തിനായി ഇരട്ട ഗോളുകള്‍ കൂടി നേടിയതോടെ കളിയില്‍ കേരളത്തിന്റെ ആധിപത്യം സമ്പൂര്‍ണ്ണമായി.

ആദ്യ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് റെയില്‍വേസിനെ തോല്‍പ്പിച്ച കേരളം രണ്ടാം മത്സരത്തില്‍ പഞ്ചാബിനോട് സമനില വഴങ്ങുകയായിരുന്നു.

Advertisement