എഡിറ്റര്‍
എഡിറ്റര്‍
ഇതുവരെ കണ്ടിട്ടില്ലാത്ത സന്തോഷ് പണ്ഡിറ്റിനെയാണ് നിങ്ങള്‍ ഇനി കാണുക: മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്
എഡിറ്റര്‍
Tuesday 18th April 2017 10:32am

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താനെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഇതുവരെ കണ്ടിട്ടില്ലാത്ത സന്തോഷ് പണ്ഡിറ്റിനെ നിങ്ങള്‍ക്ക് ഈ ചിത്രത്തിലൂടെ കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ക്യാമ്പസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തില്‍ കോളജ് പ്രഫസറായാണ് മമ്മൂട്ടി എത്തുന്നത്. ഇതേ കോളജിലെ പ്യൂണിന്റെ വേഷത്തിലാണ് സന്തോഷ് വേഷത്തിലാണ് താന്‍ അഭിനയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Must Read: ബി.ജെ.പി. നട്ടപ്പോഴും പറിച്ചപ്പോഴും ഒരു കൊട്ട; ലീഗ് ജയിച്ചെങ്കിലും ഇടതുപക്ഷം തോറ്റു എന്ന് പറയാനാവില്ല: അഡ്വ. ജയശങ്കര്‍ 


മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ത്രില്ലടിച്ചിരിക്കുകയാണ് താന്‍. മമ്മൂട്ടി സിനിമയോട് കാണിക്കുന്ന ആത്മാര്‍ത്ഥത വളരെ വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘മമ്മൂട്ടിയെ ഇതുവരെ നേരില്‍ പരിചയപ്പെട്ടിട്ടില്ല. സത്യം പറഞ്ഞാല്‍ ത്രില്ലടിച്ചിരിക്കുകയാണ്. ‘ അദ്ദേഹം പറയുന്നു.

രണ്ടുമാസത്തെ ഡേറ്റാണ് ഈ ചിത്രത്തിനായി സന്തോഷ് പണ്ഡിറ്റ് നല്‍കിയിരിക്കുന്നത്. ഇതിനുവേണ്ടി സ്വന്തമായി സംവിധാനം ചെയ്യുന്ന രണ്ട് സിനിമകള്‍ പാതിവഴിയില്‍ നിര്‍ത്തി. ചിത്രീകരണം തുടങ്ങിയ ഉരുക്കുസതീശന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് രണ്ടുമാസത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


Also Read: തൃശൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനെ ബി.ജെ.പിക്കാര്‍ ചവിട്ടിക്കൊന്നു 


ഇതിനുമുമ്പും തനിക്ക് അവസരങ്ങള്‍ വന്നിട്ടുണ്ടെന്നും നല്ല തിരക്കഥ അല്ലാത്തതിനാലാണ് അഭിനയിക്കാതിരുന്നതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റ് വേഷമിടുന്നത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രമാണിത്.

Advertisement