എഡിറ്റര്‍
എഡിറ്റര്‍
‘എല്ലാം മറന്ന് ഞങ്ങള്‍ കളിച്ചു, ചിരിച്ചു, തിമിര്‍ത്തു., അടി പൊളിയാക്കി’; അട്ടപ്പാടി ഊരിലെ കുട്ടികള്‍ക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ വീഡിയോ പങ്കു വെച്ച് സന്തോഷ് പണ്ഡിറ്റ്
എഡിറ്റര്‍
Saturday 2nd September 2017 8:16pm

കോഴിക്കോട്: സന്തോഷം പണ്ഡിറ്റ് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് താന്‍ എന്തുകൊണ്ട് സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റാണെന്ന്. ഇത്തവണത്തെ ഓണം താന്‍ ആഘോഷിക്കുന്നത് അട്ടപ്പാടിയിലെ ആദിവാസി ഊരിലായിരിക്കുമെന്ന് നേരത്തെ സന്തോഷ് പറഞ്ഞിരുന്നു. ഇപ്പോഴിതാ അട്ടപ്പാടിയിലെ ഊരിലെ കുട്ടികള്‍ക്കൊപ്പമുള്ള തന്റെ ഓണാഘോഷത്തിന്റെ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.

ഫെയ്‌സ്ബുക്കിലൂടെയാണ് സന്തോഷ് വീഡിയോ പുറത്തു വിട്ടത്. ‘മക്കളേ,
ഈ വര്‍ഷത്തെ എന്റെ ഓണം അട്ടപ്പാടി ഊരിലെ ജനങ്ങളോടൊപ്പമാണേ’ എന്നു പറഞ്ഞാണ് സന്തോഷ് പോസ്റ്റ് ആരംഭിക്കുന്നത്.


Also Read:  ടീം ഇന്ത്യയ്ക്ക് തിരിച്ചടി; ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്നും കളി മതിയാക്കി ധവാന്‍ നാട്ടിലേക്ക് മടങ്ങുന്നു


ഇവിടെ പകല്‍ സമയങ്ങളില്‍ പോലും ആന ഇറങ്ങുന്നു. കൃഷികള്‍ നശിപ്പിക്കുന്നു. ആയതിനാല്‍ ഇവര്‍ക്ക് കൃഷി ചെയ്യുവാന്‍ ബുദ്ധിമുട്ടുന്നു. ആര്‍ക്കെങ്കിലും അസുഖം വരുമ്പോള്‍ വളരെ കഷ്ടപ്പട്ടാണ് അടൂത്തുള്ള ആശുപത്രിയില്‍ പോകുന്നതെന്നും അദ്ദേഹം പറയുന്നു.

‘ഇതിനിടയിലും നന്നായി പഠിക്കുന്ന കുറച്ചു കുട്ടികളുണ്ടെ.. എല്ലാം മറന്ന് ഞങ്ങള്‍ കളിച്ചു, ചിരിച്ചു, തിമിര്‍ത്തു., അടി പൊളിയാക്കി…എല്ലാവരും ഹാപ്പി…ഞാനും ഹാപ്പി…’ സന്തോഷ് കൂട്ടിച്ചേര്‍ക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Advertisement