എഡിറ്റര്‍
എഡിറ്റര്‍
സഞ്ജു സാംസണ്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ വൈസ് ക്യാപ്റ്റര്‍
എഡിറ്റര്‍
Sunday 16th June 2013 4:56pm

sanju

ന്യൂദല്‍ഹി: മലയാളി ക്രിക്കറ്റ് താരവും  ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ സഞ്ജു സാംസണെ അണ്ടര്‍ 19 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു.
Ads By Google

ഓസട്രേലിയയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി കളത്തിലിറങ്ങും.  വിജയ് സോളാണ് അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റന്‍.
ജൂണ്‍ 30  നാണ് ഓസ്‌ട്രേലി യക്കെതിരെയുള്ള പരമ്പര ആരംഭിക്കുന്നത്.
ഇന്ത്യയേയും ഓസ്‌ട്രേലിയയേയും കൂടാതെ ന്യൂസിലാന്‍ഡും ത്രിരാഷ്ട്ര പരമ്പരയില്‍ കളിക്കുന്നുണ്ട്.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ സാധിച്ചതാണ് സഞ്ജുവിന് ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിച്ചത്.

ഇതിന് മുമ്പ് 2012 ലെ ഏഷ്യാ കപ്പിലാണ് സഞ്ജു ആദ്യമായി അണ്ടര്‍ 19 ടീമില്‍ കളിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെക്കുന്ന സഞ്ജു സാംസണ്‍ ഇന്ത്യയുടെ ദേശീയ ടീമിലേക്ക് വഴി തുറക്കാനുള്ള പ്രധാന വഴി  കൂടിയാണ് പുതിയ ചുമതല.

Advertisement