എഡിറ്റര്‍
എഡിറ്റര്‍
ഭാരമുള്ള ആഭരണങ്ങള്‍ അണിഞ്ഞ് ദിപികയുടെ കഴുത്തുളുക്കി; പദ്മാവതി ഷൂട്ടിങ് നിര്‍ത്തിവെച്ചു
എഡിറ്റര്‍
Sunday 16th April 2017 2:45pm

ഏറെ വെല്ലുവിളികള്‍ക്ക് നടുവിലാണ് സഞ്ജയ് ലീല ബന്‍സാലി ചരിത്ര സിനിമയായ പത്മാവതിയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നത്. കര്‍ണിസേനയുടെ ഭീഷണിക്കും അക്രമങ്ങള്‍ക്കും മുന്‍പില്‍ പല തവണ സിനിമയുടെ ഷൂട്ടിങ് മുടങ്ങിയതാണ്.

എന്നാല്‍ സിനിമയുടെ ചിത്രീകരണം വീണ്ടും മുടങ്ങിയിരിക്കുകയാണ്. നായിക ദീപിക പദുക്കോണിന്റെ കഴുത്തുവേദനയാണ് കാരണം. കഴുത്ത് ഉളുക്കിയ ദീപികയ്ക്ക് പത്മാവതിയുടെ ഭാരമേറിയ ആഭരണങ്ങളും വസ്ത്രങ്ങളും അണിഞ്ഞ് അഭിനയിക്കാന്‍ കഴിയില്ലെന്ന് ചിത്രത്തിന്റെ അണിയറക്കാര്‍ പറയുന്നു.

വളരെ ഭാരമേറിയ മാലകളാണ് ചിത്രത്തില്‍ ദീപികയ്ക്ക് അണിയേണ്ടത്. എന്നാല്‍ തുടര്‍ച്ചയായി അഭിനയിക്കുന്നതിലൂടെ താരത്തിന് കഴുത്ത് വേദന രൂക്ഷമാകുകയായിരുന്നു.

ചിത്രത്തില്‍ റാണി പത്മാവതിയായാണ് ദീപിക അഭിനയിക്കുന്നത്. വൈകാതെ തന്നെ ചിത്രീകരണം പുനരാരംഭിക്കുമെന്ന് വക്താവ് പറഞ്ഞു.

നേരത്തെ രജപുത്രരെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് രജ്പുത് കര്‍ണി സേനാംഗങ്ങള്‍ ചിത്രത്തിന്റെ സെറ്റ് ആക്രമിക്കകയും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തെതുടര്‍ന്ന് ജയ്പുരില്‍ നിന്ന് ചിത്രീകരണം മുംബൈയിലേയ്ക്ക് മാറ്റിയെങ്കിലും കോലാപുരില്‍ വച്ചാണ് സെറ്റ് അഗ്നിക്കിരയാക്കപ്പെട്ടത്.


Dont Miss സ്‌നാപ് ചാറ്റ് സമ്പന്നര്‍ക്ക് മാത്രം; ഇന്ത്യയെപ്പോലുള്ള ദരിദ്ര രാജ്യത്തേക്ക് വ്യപിപ്പിക്കില്ലെന്ന് സി.ഇ.ഒ; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ 


ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയും റാണി പത്മാവതിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ഉണ്ടെന്ന അഭ്യൂഹമാണ് രജപുത്ര സമുദായത്തെ ചൊടിപ്പിച്ചത്. എന്നാല്‍, ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങളൊന്നും ചിത്രരത്തിലില്ലെന്ന് അണിയറശില്‍പികള്‍ക്ക് വിശദീകരികരിച്ചു.
സഞ്ജയ് ലീലാ ബന്‍സാലിക്കെതിരേയും കര്‍ണിസേനയുടെ അതിക്രമമുണ്ടായിരുന്നു.

Advertisement