എഡിറ്റര്‍
എഡിറ്റര്‍
ജയിലില്‍ കഠിനമായ ജോലി വേണമെന്ന് സഞ്ജയ് ദത്ത്
എഡിറ്റര്‍
Saturday 1st June 2013 12:32pm

sanjay..

പൂനെ: 1993 ലെ മുംബൈ സ്‌ഫോടന കേസിലെ പ്രതി സഞ്ജയ് ദത്ത് തനിക്ക് ജയിലില്‍ കഠിനമായ ജോലി വേണമെന്ന് ആവശ്യപ്പെട്ടു.

ലളിതമായ ജോലിയില്‍ നിന്ന് മാറ്റി തന്നെ കഠിനമായി അദ്ധ്വാനിക്കാന്‍ അനുവദിക്കണമെന്നാണ് സഞ്ജയ് ദത്ത് ആവശ്യപ്പെട്ടത്.

Ads By Google

എന്നാല്‍ സഞ്ജയ് ദത്ത്  കഠിനമായ ജോലികളൊന്നും ചെയ്യേണ്ടെന്നും, ഇപ്പോള്‍ ചെയ്യുന്ന ജോലികള്‍ മാത്രം ചെയ്താല്‍ മതിയെന്നും ജയില്‍ അധികൃതര്‍ സഞ്ജയ് ദത്തിനോട് പറഞ്ഞു.

ഒമ്പത്ത് ദിവസങ്ങള്‍ക്ക് മുമ്പ്  മെയ് 22 നാണ് സഞ്ജയ് ദത്തിനെ യേര്‍വാഡ ജയിലിലേക്ക് മാറ്റിയത്. സുരക്ഷാ ഭീഷണി ഉണ്ടായ സാഹചര്യത്തിലാണ് സഞ്ജയ് ദത്തിനെ യോര്‍വാഡാ ജയിലിലേക്ക് മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചത്.

സുരക്ഷാ ക്രമീകരണം യേര്‍വാഡാ ജയിലിലും സഞ്ജയ് ദത്തിന് ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. മറ്റുളള തടവുകാരുമായി ഇടപഴകുന്ന സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്ന തരത്തിലുള്ള പ്രത്യേക സെല്ലിലാണ് സഞ്ജയ് ദത്തിനെ താമസിപ്പിച്ചിരിക്കുന്നത്.

കഠിനധ്വാനം ചെയ്താലേ തനിക്ക് നന്നായി ഉറങ്ങാല്‍ സാധിക്കുള്ളുവെന്നും, അതിനു വേണ്ടിയാണ് ജയിലധികാരികളെ ഇക്കാര്യം അറിയിച്ചതെന്നും സഞ്ജയ് ദത്ത് പറഞ്ഞു.

2007 ല്‍ ജയിലില്‍ കഴിയുമ്പോള്‍ സഞ്ജയ് ദത്തിന് കസേര നെയ്യുന്ന ജോലിയായിരുന്നു ജയില്‍ അധികൃതര്‍ നല്‍കിയിരുന്നത്. എന്നാല്‍, ഇത്തവണ കസേര നെയ്യുന്ന ജോലി നല്‍കരുതെന്നും അത് തന്റെ കാഴ്ചശക്തിയെ ബാധിക്കുമെന്നും സൂപ്പര്‍ സ്റ്റാര്‍ പറഞ്ഞു. അന്ന് മൂന്ന് കസേര നെയ്ത് പൂര്‍ത്തിയാക്കിയ ശേഷമാണ് സഞ്ജയ് ദത്ത്  ജയില്‍ വിട്ട് പോയത്.

Advertisement