എഡിറ്റര്‍
എഡിറ്റര്‍
സാനിയ-ബഥാനി സഖ്യം ക്വാര്‍ട്ടറില്‍
എഡിറ്റര്‍
Wednesday 27th March 2013 12:08am

മയാമി: മയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ-ബെഥാനി മാറ്റെക്ക് സഖ്യം ക്വാര്‍ട്ടറിലെത്തി. ജാര്‍മില ഗജ്‌ഡോസോവ- സാബിന്‍ ലിസിക്കി സഖ്യത്തെ 6-1, 3-6, 10-7ന് അവര്‍ തോല്‍പിച്ചു.

Ads By Google

പുരുഷ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ- രാജീവ്‌റാം ജോഡി രണ്ടാം റൗണ്ടില്‍ തോറ്റു. മാര്‍സെല്‍ ഗ്രാനോളേഴ്‌സ്- മാര്‍ക് ലോപ്പസ് സഖ്യമാണ് അവരെ തോല്‍പിച്ചത് (6-4, 7-6)

പ്രീ ക്വാര്‍ട്ടറില്‍ മൂന്നു സെറ്റു നീണ്ട പോരാട്ടത്തിലാണ് ജ്ര്‍മില-സബീന്‍ ലിസിക്കി ജോഡിയെ സാനിയ സഖ്യം മറികടന്നത്

ക്വാര്‍ട്ടറില്‍ സാറാ ഇറാനിറോബര്‍ട്ട വിന്‍സി സഖ്യമാണ് സാനിയ ജോഡിയുടെ എതിരാളികള്‍.

പുരുഷ സിങ്കിള്‍സില്‍ യു.എസ്. ഓപ്പണ്‍ ചാമ്പ്യനും രണ്ടാം സീഡുമായ ആന്‍ഡി മറേയും ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചു. ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവിനെയാണ് നേരിട്ടുള്ള സെറ്റുകളില്‍ മറേ തകര്‍ത്തത് (7-6, 6-3). ബ്രസീലിന്റെ തോമസ് ബെലൂച്ചിയെ തോല്‍പ്പിച്ച (7-5,4-6,6-2) ഇറ്റലിയുടെ ആന്ദ്രേ സെപ്പിയാണ് ക്വാര്‍ട്ടറില്‍ മുറേയുടെ എതിരാളി.

വനിതാ വിഭാഗത്തില്‍ ഒന്നാം സീഡ് അമേരിക്കയുടെ സെറീന വില്ല്യംസ് മൂന്നാം സീഡ് റഷ്യയുടെ മരിയ ഷറപ്പോവ, ചൈനയുടെ നാ ലി എന്നിവരും ക്വാര്‍ട്ടറിലെത്തി.

സെറീന മൂന്നു സെറ്റ് നീണ്ട മത്സരത്തില്‍ സ്ലോവാക്യയുടെ ഡൊമിനിക്ക സിബുല്‍ക്കോവയെ തോല്‍പ്പിച്ചപ്പോള്‍ (2-6, 6-4, 6-2) ഷറപ്പോവ ചെക്ക് താരം ക്ലാര സക്കോപലോവയെയും കീഴടക്കി (6-2,6-2).

Advertisement