എഡിറ്റര്‍
എഡിറ്റര്‍
മൂന്നാറിലെ കുരിശു പൊളിക്കലിനു പിന്നില്‍ സംഘപരിവാര്‍ അജന്‍ഡ; കളം മൂപ്പിച്ചത് കേന്ദ്ര മന്ത്രിമാരെന്നും ദേശാഭിമാനി
എഡിറ്റര്‍
Friday 21st April 2017 9:52am

ഇടുക്കി: മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങള്‍ക്കു പിന്നില്‍ സംഘ പരിവാര്‍ അജന്‍ഡയുണ്ടെന്ന് സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനി. കളം മൂപ്പിച്ചത് കേന്ദ്ര മന്ത്രിമാരാണെന്നും ദേശാഭിമാനി.

‘ മൂന്നാര്‍ വിവാദങ്ങള്‍ക്കു പിന്നില്‍ സംഘപരിവാര്‍ അജന്‍ഡയുണ്ടെന്ന് തുടക്കം മുതലേ ബലപ്പെട്ടിരുന്ന സംശയം ശരിയിലേക്ക് വഴിമാറുന്നു. ഹിന്ദുത്വ അജന്‍ഡയുടെ വക്താക്കളുടെ കയ്യിലെ ഉപകരണമാണ് റവന്യൂ ഉദ്യോഗസ്ഥനെന്ന ആക്ഷേപം മൂന്നാറില്‍ നിന്നു തന്നെ ഉയര്‍ന്നു വരുന്നു.’ ദേശാഭിമാനി പറയുന്നു. സ്വന്തം ലേഖകനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കേരള ചരിത്രത്തില്‍ ആദ്യമായ് കൈയ്യേറ്റം പരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി നടത്തിയ നീക്കം യാദൃശ്ചിമല്ല. സി.പി.ഐ.എം നേതാക്കളുടെയും ജനപ്രതിനിധികളുടേയും പേരില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാജ്‌നാഥ് സിംഗിന് കുമ്മനം നിവേദനം നല്‍കിയത് ഈ തിരക്കഥയുടെ ഭാഗമാണെന്നും ദേശാഭിമാനി പറയുന്നു.

ആര്‍.എസ്.എസുമായും ബി.ജെ.പിയുമായും നല്ല ബന്ധം പുലര്‍ത്തുന്ന ചില ഉദ്യോഗസ്ഥ മേധാവികളെ ഉപയോഗപ്പെടുത്തിയാണ് കരുക്കള്‍ നീക്കിയതെന്നും പത്രം ആരോപിക്കുന്നു. ബി.ജെ.പി നേതാക്കളുടെ ഒഴുക്കായിരുന്നു മൂന്നാറിലേക്ക്. ആദ്യമെത്തിയത് കുമ്മനം രാജശേഖരന്‍ ആയിരുന്നു. പിന്നീട് ബി.ജെ.പി ജില്ലാ ഘടകത്തോടൊപ്പം മൂന്നാര്‍ മാര്‍ച്ച് സംഘടിപ്പിച്ച് ഉദ്ഘാടനം നടത്താന്‍ കുമ്മനം വീണ്ടുമെത്തി. ഇത് മുന്‍കൂട്ടിയുള്ള തീരുമാനത്തിന്റെ ഭാഗമാണെന്നാണ് ദേശാഭിമാനി പറയുന്നത്.


Also Read: ഭീമന്റെ യാത്രകളെ ലാലേട്ടന്‍ അനശ്വരമാക്കട്ടെ; മഹാഭാരത നാളുകള്‍ക്കായി കാത്തിരിക്കുന്നെന്ന് മഞ്ജു വാര്യര്‍ 


പണ്ടേ സി.പി.ഐ.എമ്മിനോടും ഇടുക്കിയിലെ ജനപ്രതിനിധികളോടും ശത്രുത പുലര്‍ത്തുന്ന ഒരു കോണ്‍ഗ്രസ് എം.എല്‍.എ സംഘപരിവാറിനും ഉദ്യോഗസ്ഥര്‍ക്കുമിടയിലെ ഇടനിലക്കാരാനാണെന്നും ഇയാളുടെ ഭാര്യയുടെ ബന്ധു റവന്യൂ ഉദ്യോഗസ്ഥനാണെന്നും വാര്‍ത്തയില്‍ പറയുന്നു.

Advertisement