ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Sabarimala women entry
കോഴിക്കോട് വില്ലുവണ്ടി പ്രവര്‍ത്തകര്‍ക്കെതിരെ സംഘപരിവാര്‍ ആക്രമണം
ന്യൂസ് ഡെസ്‌ക്
Wednesday 2nd January 2019 8:04pm

കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കോഴിക്കോട്ട് വില്ലുവണ്ടി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിന് നേരെ സംഘപരിവാര്‍ ആക്രമണം. ശബരിമലയില്‍ ദര്‍ശനം നടത്തിയ അഡ്വ. ബിന്ദുവിനും കനകദുര്‍ഗയ്ക്കും അഭിവാദ്യം അര്‍പ്പിക്കാനായി കോഴിക്കോട് കിഡ്‌സന്‍ കോര്‍ണറില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ പരിപാടിയ്ക്ക് നേരെയാണ് ആക്രമണം.

സ്ത്രീകള്‍ അടക്കമുള്ളവരെ അക്രമികള്‍ കൈയേറ്റം ചെയ്തു. പരിപാടി കഴിഞ്ഞ് തിരിച്ചുപോകവെയാണ് ആക്രമണമുണ്ടായത്.

വില്ലുവണ്ടി പ്രവര്‍ത്തകര്‍ക്ക് നേരെ അധിക്ഷേപകരമായ മുദ്രാവാക്യവും വിളിച്ചായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണം.

ALSO READ: സഹിക്കുന്നതിന് ഒരു അതിരില്ലേ, ഇതിനൊക്കെ ബി.ജെ.പിക്ക് തിരിച്ചടി ഉണ്ടാകും; ഹര്‍ത്താലിനെതിരെ സക്കറിയ

സംഭവത്തിന് ശേഷം കുറെ കഴിഞ്ഞാണ് പൊലീസ് വന്നത്. പൊലീസ് അക്രമികളേക്കാള്‍ എണ്ണത്തില്‍ കുറവായിരുന്നു. പൊലീസിനും ക്രിയാത്മകമായി ഇടപെടാന്‍ കഴിഞ്ഞില്ല.

പരിപാടിയില്‍ പങ്കെടുത്ത ഷാഹിദ ഷാ, യമുന ചുങ്കപ്പള്ളി, റെനോയര്‍ പാണങ്ങാട്ട്, ഒ.പി രവീന്ദ്രന്‍, അമൃത എന്‍, ആദിത്യന്‍ സന്ധ്യ ഷാജി, ശ്രീജിത്ത് കണങ്ങാട്ടില്‍, ശ്രീകാന്ത് ഉഷ പ്രഭാകരന്‍, സി.പി ജിഷാദ്, സനീഷ് കുന്ദമംഗലം, അഖില്‍ മേനിക്കോട്ട് എന്നിവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആദിത്യന് സാരമായ പരിക്കേറ്റിട്ടുണ്ട്.

Advertisement