എഡിറ്റര്‍
എഡിറ്റര്‍
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ആഹ്ലാദവുമായി സംഘപരിവാറുകാര്‍; നേതൃത്വം നല്‍കി മാധ്യമപ്രവര്‍ത്തകരും
എഡിറ്റര്‍
Wednesday 6th September 2017 9:11am

 

ന്യൂദല്‍ഹി: തീവ്ര ഹിന്ദുത്വ വാദത്തിന്റെ വിമര്‍ശകയായിരുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ആഹ്ലാദവുമായി സംഘപരിവാറുകര്‍. സോഷ്യല്‍മീഡിയയിലൂടെയാണ് സംഘപരിവാര്‍ അനുകൂലികള്‍ ആഹ്ലാദംപ്രകടിപ്പിച്ചെത്തിയത്. ഇവര്‍ക്കൊപ്പം തന്നെ ചില മാധ്യമപ്രവര്‍ത്തകരും ആഹ്ലാദം പങ്കുവെച്ച് ട്വിറ്ററില്‍ എത്തിയിട്ടുണ്ട്.

ഇന്നലെ വൈകീട്ടായിരുന്നു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേശ് ബംഗളൂരുവിലെ വീട്ടില്‍വെച്ച് വെടിയേറ്റ് മരിച്ചത്. വീടിന് മുന്നില്‍ കാറിറങ്ങിയ ലങ്കേഷ് ഗേറ്റ് തുറക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സ്ഥലത്ത് വച്ചു തന്നെ ഇവര്‍ മരണപ്പെടുകയായിരുന്നു.


Also Read: ‘പ്രതിഷേധാഗ്നി കത്തുന്നു’; ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധാഹ്വാനവുമായി കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍


ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ നിരന്തരം ശബ്ദിച്ചിരുന്ന വ്യക്തിയായിരുന്നു ഗൗരി ലങ്കേഷ്. മരണവാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെ തന്നെ തങ്ങളുടെ സന്തോഷം പങ്കുവെച്ച് സംഘപരിവാര്‍ ക്യാമ്പുകള്‍ രംഗത്തെത്തുകയായിരുന്നു. ഇത് സന്തോഷിക്കേണ്ട സമയമാണെന്നും ഹിന്ദുരാഷ്ട്രം വിജയിക്കട്ടെ എന്നുമായിരുന്നു കമന്റുകളില്‍ പലതും. മാര്‍ക്‌സിസ്റ്റ് ശൂര്‍പണകയെന്നും ഗൗരി ലങ്കേഷിനെ ഇവര്‍ വിശേഷിപ്പിക്കുന്നു.

 

 

സംഘപരിവാറിന്റെ ആഘോഷങ്ങളെ മുന്നില്‍ നിന്നു നയിച്ച സീ മീഡിയയിലെ മാധ്യമപ്രവര്‍ത്തക ജഗരതി ശുക്ല നിങ്ങളുടെ പ്രവൃത്തി നിങ്ങളെ വേട്ടയാടിയെന്നും ദയാരഹിതമായി ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടു എന്നുമാണ് പറഞ്ഞത്.

 

‘ബ്ലഡി റെവലൂഷനില്‍’ വിശ്വസിക്കുന്നവര്‍ ഇപ്പോള്‍ ദു:ഖിക്കുകയാണെന്നും. അവസാന നിമിഷം നിങ്ങള്‍ക്കെന്താണ് തോന്നുന്നതെന്ന പരിഹാസവും ഇവര്‍ നടത്തുന്നു. ഗൗരി ലങ്കേഷിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമാകുന്നിതിനിടെ മറ്റൊരു ട്വീറ്റുമായെത്തിയ ഇവര്‍ ഗൗരി ലങ്കേഷിനായി ഇപ്പോള്‍ വിലപിക്കുന്നവരുടെയൊക്കെ മനുഷ്യത്വം കേരളത്തില്‍ ആര്‍.എസ്.എസുകാര്‍ കൊല്ലപ്പെടുമ്പോള്‍ എവിടെയായിരുന്നെന്നും ചോദിക്കുന്നു.


Dont Miss: ‘കേരളത്തില്‍ വരുമ്പോള്‍ ആരെങ്കിലും എനിയ്ക്ക് ബീഫ് കറിവെച്ചു തരണം’; കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മലയാളികളുടെ മതേതരത്വത്തെക്കുറിച്ച് ഗൗരി ലങ്കേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്


പ്രമുഖ കന്നട പത്രമായ വിശ്വവാണിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് നക്‌സല്‍ അനുഭാവിയ മാധ്യമപ്രവര്‍ത്തക വീട്ടില്‍ വെടിയേറ്റ് മരിച്ചെന്നായിരുന്നു ട്വീറ്റില്‍ കുറിച്ചത്. കല്‍ബര്‍ഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരെ നിരന്തരം സംസാരിച്ചതാണ് ഗൗരി ലങ്കേഷിനെ നക്‌സലിസ്റ്റായും കൊല്ലപ്പെടേണ്ടവരായും സംഘപരിവാര്‍ ക്യാമ്പുകള്‍ ചിത്രീകരിക്കാന്‍ കാരണം.

 

Advertisement