| Tuesday, 9th December 2025, 8:58 pm

അവരുടെ കൂടെ പിടിച്ച് നില്‍ക്കുക വെല്ലുവിളി; ഞങ്ങള്‍ തമ്മിലുണ്ടായ ബോണ്ട് ആ കഥാപാത്രത്തെ സഹായിച്ചു: സന്ദീപ് പ്രദീപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സമീപ കാലത്ത് മലയാള സിനിമയില്‍ ഓളം സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന നടനാണ് സന്ദീപ് പ്രദീപ്. പതിനെട്ടാം പടി എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് ചേക്കേറിയ സന്ദീപ് പിന്നീട് മികച്ച സിനിമകളുടെ ഭാഗമായി.

സന്ദീപ് പ്രദീപ് Photo: Sandeep pradeep/ Fb.com

ഫാലിമിയിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ പടക്കളം എന്ന ചിത്രത്തിലൂടെ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന എക്കോയിലും സന്ദീപ് മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെച്ചുവെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഇപ്പോള്‍ തന്റെ കരിയറില്‍ വഴിത്തിരിവായ പടക്കളം സിനിമയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍.

‘മിന്നല്‍ മുരളിയുടെ സംവിധാന ടീമിലെല്ലാം മനു (സംവിധായകന്‍) ഉണ്ടായിരുന്നു. അന്നുമുതല്‍ ഞങ്ങള്‍ തമ്മില്‍ ബന്ധമുണ്ട്. മനു ഈ കഥ പറയുമ്പോള്‍ തന്നെ ജിതിന്‍, ഷാജി, രഞ്ജിത്ത് ഇവര്‍ മൂന്നുപേരിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. സാഹചര്യങ്ങളില്‍ സംഭവിക്കുന്ന തമാശകള്‍ ആയതുകൊണ്ട് തന്നെ സുരാജേട്ടനായാലും ഷറഫുദ്ദീനിക്കയായാലും കോമഡി കിങ്ങുകളാണ്,’ സന്ദീപ് പ്രദീപ് പറയുന്നു.

അവരുടെ കൂടെ പിടിച്ചുനില്‍ക്കുക എന്നത് വെല്ലുവിളിയായിരുന്നുവെന്നും പടക്കളത്തില്‍ നമ്മള്‍ സാധാരണ രീതിയില്‍ കണ്ട ഫാന്റസി എലമെന്റുകളല്ല, സാഹചര്യങ്ങളില്‍ സംഭവിക്കുന്നതാണെന്നും സന്ദീപ് പറഞ്ഞു.
തന്നെ ഏറ്റവും കൂടുതല്‍ കഥാപാത്രം ചെയ്യാന്‍ സഹായിച്ചതും അവരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഓഫ് സ്‌ക്രീനില്‍ അവര്‍ തന്നെ അത്രയും കംഫര്‍ട്ടാക്കിയപ്പോള്‍ തന്നെ, ഞങ്ങള്‍ തമ്മിലുണ്ടായ ബോണ്ട് ജിതിനെ നന്നായി ചെയ്യാന്‍ സഹായിച്ചിട്ടുണ്ട്. ഞങ്ങള്‍ മൂന്നുപേര്‍ക്കും പരസ്പരം മൂന്ന് പേരുടെയും കഥാപാത്രത്തെക്കുറിച്ച് ക്ലാരിറ്റി ഉണ്ടായിരുന്നു. ഓരോരുത്തരുടെ പോയിന്റ് ഓഫ് വ്യൂയില്‍ ആ കഥാപാത്രത്തെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കുമ്പോള്‍ അത് ഓരോ സീനുകള്‍ എടുക്കുമ്പോള്‍ സഹായകമായിട്ടുണ്ട്,’ സന്ദീപ് പറഞ്ഞു.

Content Highlight: Sandeep pradeep is sharing his memories of the movie Patakalam, which was a turning point in his career

We use cookies to give you the best possible experience. Learn more