ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
പൊലീസ് സ്റ്റേഷനിലെത്തിച്ച് സനലിന്റെ വായില്‍ പൊലീസുകാര്‍ മദ്യമൊഴിച്ചു: ആരോപണവുമായി സഹോദരി
ന്യൂസ് ഡെസ്‌ക്
Thursday 8th November 2018 2:34pm

 

നെയ്യാറ്റിന്‍കര: ഡി.വൈ.എസ്.പി കാറിനു മുന്നില്‍ തള്ളിയിട്ടതിനു പിന്നാലെ പരുക്കറ്റേ സനലിനെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി പൊലീസുകാര്‍ വായില്‍ മദ്യമൊഴിച്ചു കൊടുത്തെന്ന് കൊല്ലപ്പെട്ട സനലിന്റെ സഹോദരി. ഒരു തുള്ളി മദ്യം പോലും കഴിക്കാത്ത തന്റെ അനിയന്റെ വായില്‍ മദ്യമൊഴിച്ചു കൊടുത്തത് മനപൂര്‍വ്വം കേസ് വഴിതിരിച്ചുവിടാനാണെന്നും സനലിന്റെ സഹോദരി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

‘പൊലീസ് സ്റ്റേഷനില്‍ ഇവര് കൊണ്ടുപോയി വായില്‍ മദ്യമൊഴിച്ചുകൊടുത്തു. ഒരു തുള്ളി മദ്യംപോലും കഴിക്കാത്ത എന്റെ അനിയനത് ഒഴിച്ചുകൊടുത്തുവെന്ന് പറയുന്നത് കേസ് വഴിതെറ്റിക്കാന്‍ വേണ്ടി അവര് ചെയ്തതാണ്. അത് ഭയങ്കര മോശമായിട്ടുള്ള ഒരു പ്രവൃത്തിയായിരുന്നു.’ അവര്‍ പറയുന്നു.

‘സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്‌തെന്നറിഞ്ഞു. ഇത് അതില്‍ മാത്രമൊതുങ്ങുന്നതല്ല, വേറെയും ആളുകള്‍ പങ്കെടുത്തിട്ടുണ്ട്.’ എന്നും അവര്‍ പറഞ്ഞു.

Also Read:ലോകം ‘സൂപ്പര്‍ ബാക്ടീരിയ’ പിടിയില്‍; ലക്ഷക്കണക്കിന് ജീവനുകള്‍ നശിക്കാന്‍ സാധ്യതയെന്ന് ഒ.ഇ.സി.ഡി റിപ്പോര്‍ട്ട്

പരുക്കേറ്റ സനലിനെ ആശുപത്രിയിലെത്തിക്കുന്നതിനു പകരം പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. ഡ്യൂട്ടി മാറാന്‍ വേണ്ടിയാണെന്നാണ് പൊലീസുകാര്‍ പറയുന്നത്. ഇത് മനുഷ്യത്വ രഹിതമായ നടപടിയാണെന്നും അവര്‍ പറഞ്ഞു.

നവംബര്‍ അഞ്ചിന് രാത്രി 11 മണിയോടെയാണ് നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഡി.വൈ.എസ്.പി ഹരികുമാര്‍ സനലിനെ റോഡിലേക്ക് തള്ളിയിട്ടത്. വാഹനം തട്ടി ഗുരുതരമായി പരുക്കേറ്റ സനലിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലേക്കുള്ള വഴിയില്‍ സനല്‍ മരണപ്പെടുകയായിരുന്നു.

Also Read:നെയ്യാറ്റിന്‍കര കൊലപാതകം; പൊലീസിന്റേത് ഗുരുതര വീഴ്ച; ആശുപത്രിയിലേക്ക് മാറ്റിയത് അരമണിക്കൂര്‍ റോഡില്‍ കിടന്ന ശേഷമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിരുന്നു.

അതേസമയം ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ തമിഴ്നാട്ടിലേയ്ക്ക് കടന്നുവെന്നാണ് സൂചന. മധുരയിലെത്തിയിട്ടുണ്ടെന്ന വിവരം കിട്ടിയതിനെത്തുടര്‍ന്ന് അന്വേഷണം വിപുലപ്പെടുത്താനൊരുങ്ങുകയാണ് പൊലീസ്. ഡി.വൈ.എസ്.പിയുടെ രണ്ട് മൊബൈല്‍ ഫോണുകളും ഓഫാണ്.

Advertisement