എഡിറ്റര്‍
എഡിറ്റര്‍
തമിഴിലെ സില്‍ക്കാകാന്‍ സന ഖാന്‍
എഡിറ്റര്‍
Monday 25th March 2013 4:56pm

മുംബൈ: തമിഴിലെ സില്‍ക്ക് സമിതയക്കിനി സനയുടെ മുഖം. സില്‍ക്കിന്റെ ജീവചരിത്രം ഹിന്ദിയിലും, മലയാളത്തിലുമെല്ലാം തരംഗം സൃഷ്ടിച്ചതാണ് തമിഴിലും സില്‍ക്കിന്റെ കഥ പരീക്ഷിക്കാന്‍ സംവിധായകനെ പ്രചോദിപ്പിക്കുന്നത്. 

Ads By Google

നടികയിന്‍ ഡയറിയെന്നാണ് ചിത്രത്തിന്റെ പേര്. മലയാളത്തില്‍ ചിത്രീകരിച്ച ക്ലൈമാക്‌സ് അടിസ്ഥാനപ്പെടുത്തിയാണ് തമിഴിലേക്ക് മൊഴിമാറ്റുന്നത്.

ഡേര്‍ട്ടി പിക്ച്ചറുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. ആന്റണി ഈസ്റ്റ്മാനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഈ ചിത്രം സില്‍ക്കിന്റെ യഥാര്‍ത്ഥ ജീവിതമാണ് പങ്കുവെക്കുന്നതെന്ന് സനഖാന്‍ പറഞ്ഞു.
സിലംബാട്ടത്തിലൂടെ പ്രശസ്തയായ നടിയാണ് സന ഖാന്‍. ഇവരുടെ മുഖം സില്‍ക്ക് സ്മിതയെ അവതരിപ്പിക്കാന്‍ അനുയോജ്യമാണെന്നും സംവിധായകന്‍ പറയുന്നു.

ഒരു കാലത്ത് ദക്ഷിണേന്ത്യന്‍ സിനിമാ ലോകം അടക്കി വാണിരുന്ന സില്‍ക്കിന്റെ ജീവിത കഥ അഭ്രപാളിയില്‍ അവതരിപ്പിച്ചതോടെ വിദ്യാബാലന് നിരവധി പുരസ്‌കാരങ്ങളാണ് ലഭിച്ചിരുന്നത്.

തമിഴിലെ ചിത്രത്തിന്റെ സാധ്യത കണക്കിലെടുത്താണ് സന അഭിനയ്ത്തിന് തയ്യാറായിരിക്കുന്നത്.

Advertisement