ബ്രോ നിങ്ങളുടെ മലയാളം വൈഫ് വരുന്നുണ്ട്, വേഗം തിരിച്ചയക്കണം, എങ്കിലേ എന്റെ തെലുങ്ക് വൈഫാകാന്‍ പറ്റുകയുള്ളൂ; ഷൂട്ടിങ് സെറ്റിലെ അനുഭവങ്ങള്‍ പങ്കുവെച്ച് സംയുക്ത
Film News
ബ്രോ നിങ്ങളുടെ മലയാളം വൈഫ് വരുന്നുണ്ട്, വേഗം തിരിച്ചയക്കണം, എങ്കിലേ എന്റെ തെലുങ്ക് വൈഫാകാന്‍ പറ്റുകയുള്ളൂ; ഷൂട്ടിങ് സെറ്റിലെ അനുഭവങ്ങള്‍ പങ്കുവെച്ച് സംയുക്ത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 5th July 2022, 12:46 pm

വളരെ ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യയില്‍ ശ്രദ്ധ നേടിയ താരമാണ് സംയുക്ത. 2018ല്‍ പുറത്ത് വന്ന തീവണ്ടിയിലൂടെയാണ് സംയുക്ത മലയാളികള്‍ക്ക് സുപരിചിതയായത്. ഇന്ന് തെലുങ്കിലും തമിഴിലും തിരക്കേറിയ താരമാണ് സംയുക്ത. പൃഥ്വിരാജ് നായകനാവുന്ന കടുവയാണ് ഇനി ഉടന്‍ പുറത്തിറങ്ങുന്ന സംയുക്തയുടെ ചിത്രം.

ഇതിന് മുമ്പ് പവന്‍ കല്യാണ്‍ നായകനായ ഭീംല നായകാണ് സംയുക്ത അഭിനയിച്ച് പുറത്ത് വന്ന ചിത്രം. റാണാ ദഗ്ഗുബതി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായിരുന്നു സംയുക്ത. ചിത്രത്തിന്റെ ഷൂട്ടിനിടക്ക് സംഭവിച്ച് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത.

 

‘റാണയും പൃഥ്വിയും ഭയങ്കര ഫ്രണ്ട്‌സാണ്. റാണ ഒരു ദിവസം ഫണ്ണിയസ്റ്റായി ഒരു കാര്യം ചെയ്തു. പൃഥ്വിയെ വിളിച്ചിട്ട്, ഹേ ബ്രോ നിങ്ങളുടെ മലയാളം വൈഫ് വരുന്നുണ്ട്, അവളെ വേഗം തിരിച്ചയക്കണം, എങ്കിലേ എന്റെ തെലുങ്ക് വൈഫാകാന്‍ പറ്റുകയുള്ളൂ, ഇല്ലെങ്കില്‍ എന്റെ ഷൂട്ട് ബ്ലോക്കാവുമെന്ന് പറഞ്ഞു. ഞാന്‍ അയക്കാം, ഫ്‌ളൈറ്റില്‍ പറഞ്ഞുവിട്ടിട്ടുണ്ട്, വേഗം തന്നെ തിരിച്ചയക്കണം എന്ന് പൃഥ്വിയും പറഞ്ഞു. രണ്ട് സ്ഥലത്തും ഒരു ഭാര്യയല്ലേ ഉള്ളൂ,’ സംയുക്ത പറഞ്ഞു.

‘എവിടെ പോയാലും മലയാളികള്‍ ഉണ്ടാവും. ഭീംല നായിക് ചെയ്യുമ്പോള്‍ രവി സാര്‍ മലയാളി. അയ്യപ്പനും കോശിയുടെയും റീമേക്ക് ആണല്ലോ ചെയ്യുന്നത്. എല്ലാ ദിവസവും അതിന്റെ എന്തെങ്കിലും റഫറന്‍സ് കാണും. പിന്നെ വാത്തി ചെയ്യുന്ന സമയത്ത് ആക്ടേഴ്‌സ് രണ്ടുമൂന്ന് പേര് മലയാളികള്‍ ഉണ്ടായിരുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍ മലയാളിയായിരുന്നു. എവിടെ പോയാലും മലയാളികള്‍ക്ക് ഒരു കുറവുമുണ്ടാവില്ല. എവിടുന്നെങ്കിലും സംയുക്ത ചേച്ചി എന്ന വിളി വരും. ചേച്ചി എന്നുള്ള വിളി വരുമ്പോളേ എവിടുന്നാണ് വരുന്നത് എന്ന് നോക്കും,’ സംയുക്ത പറഞ്ഞു.

Content Highlight: Samyukta shares her experiences during the shoot of kaduva and bheemla nayak