'ഞാന്‍ ഒരു നൈജീരിയന്‍ ആയതുകൊണ്ട് തട്ടിപ്പുകാരനാണെന്ന് അര്‍ത്ഥമില്ല,ഇന്ത്യന്‍ മനുഷ്യന്‍ ആയതു കൊണ്ട് നിങ്ങള്‍ റേപ്പിസ്റ്റാണെന്നും'; കേരളാ പൊലീസിന്റെ ട്രോളിനെതിരെ സാമുവല്‍
Social Media
'ഞാന്‍ ഒരു നൈജീരിയന്‍ ആയതുകൊണ്ട് തട്ടിപ്പുകാരനാണെന്ന് അര്‍ത്ഥമില്ല,ഇന്ത്യന്‍ മനുഷ്യന്‍ ആയതു കൊണ്ട് നിങ്ങള്‍ റേപ്പിസ്റ്റാണെന്നും'; കേരളാ പൊലീസിന്റെ ട്രോളിനെതിരെ സാമുവല്‍
ന്യൂസ് ഡെസ്‌ക്
Thursday, 14th May 2020, 9:04 am

 

കോഴിക്കോട്: കേരളാ പൊലീസിന്റെ ട്രോളിനെതിരെ വിമര്‍ശനവുമായി സുഡാനി ഫ്രം നൈജീരിയ സിനിമയിലെ അഭിനേതാവായ സാമുവല്‍ അബിയോള റോബിന്‍ സണ്‍.

മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണം എന്ന സന്ദേശം ഉള്‍പ്പെടുത്തി ഫേസ്ബുക്കില്‍ കേരള പൊലീസ് പോസ്റ്റ് ചെയ്തിരുന്നു.

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ രംഗങ്ങളാണ് ഇതിന് വേണ്ടി ഉപയോഗിച്ചത്. ഇതിനെതിരെയാണ് സുഡാനിഫ്രം നൈജീരിയയില്‍ പ്രധാന വേഷം ചെയ്ത സാമുവല്‍ രംഗത്തെത്തിയത്. നൈജീരിയയില്‍ നിന്നുള്ള സാമുവല്‍ ഇതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളപൊലീസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ താന്‍ അഭിനന്ദിക്കുന്നെന്നും എന്നാല്‍ ഇതേപോലുള്ള കാര്യങ്ങള്‍ക്ക് തന്റെ ചിത്രം ഉപയോഗിക്കുന്നതിനോട് വിയോജിപ്പുണ്ടെന്നും സാമുവല്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സാമുവലിന്റെ പ്രതികരണം.

താന്‍ നൈജീരിയന്‍ ആണ് എന്നതുകൊണ്ട് ഒരു തട്ടിപ്പുകാരന്‍ ആണെന്ന് അര്‍ത്ഥമില്ലെന്നും സാമുവല്‍ പറഞ്ഞു.

ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

ഇതുപോലുള്ള കാര്യങ്ങള്‍ക്ക് എന്റെ ഇമേജും സാദൃശ്യവും ഉപയോഗിക്കുന്നതിനെ ഞാന്‍ അഭിനന്ദിക്കുന്നില്ല. കേരള പോലീസ് ചെയ്യുന്ന ജോലിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഒരു രാജ്യത്തുനിന്നുമുള്ള വഞ്ചനയെ ഞാന്‍ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ല, അതുമായി ബന്ധപ്പെടുന്നത് ഞാന്‍ അഭിനന്ദിക്കുന്നില്ല. ഞാന്‍ ഒരു നൈജീരിയന്‍ ആയതുകൊണ്ട് ഞാന്‍ ഒരു തട്ടിപ്പുകാരനാണെന്ന് അര്‍ത്ഥമാക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ നിരവധി അഴിമതികള്‍ ചൈനീസ് അല്ലെങ്കില്‍ വിയറ്റ്‌നാം ഉത്ഭവമാണ്, അവ നൈജീരിയന്‍ കോഡ് നാമങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഞാന്‍ ഒരു തട്ടിപ്പുകാരനല്ല, ഇത് ഞാന്‍ വിലമതിക്കുന്നില്ല. നിങ്ങള്‍ ഒരു ഇന്ത്യന്‍ മനുഷ്യനായതുകൊണ്ട് നിങ്ങള്‍ ഒരു റാപ്പിസ്റ്റ് അല്ല. ഇവ സാമാന്യവല്‍ക്കരിക്കുന്നത് നിര്‍ത്തുക ദശലക്ഷക്കണക്കിന് നൈജീരിയക്കാരും കോടിക്കണക്കിന് ഇന്ത്യക്കാരുമുണ്ട്. എല്ലാം ഒരുപോലെയാണെന്ന് കരുതുന്നത് വളരെ ക്രിയാത്മകമല്ല. നന്ദി

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

I don’t appreciate my image and likeness being used for things such as this. While I appreciate the work that the Kerala Police does. I, in no way support Fraud from any Country and i don’t appreciate being associated with it. Just because I’m a Nigerian doens’t mean that I’m a fraudster. Actually many scams are of Chinese or Vietnam Origin and they just use Nigerian code names. I am not a fraudster and I don’t appreciate this. You are also not a RAPIST just because you are an Indian Man. Please stop generalizing these things there are millions of Nigerians and billions of Indians. It’s not very constructive to assume that all are the same. Thank you