എഡിറ്റര്‍
എഡിറ്റര്‍
സാംസങ് Z1 ടൈസണ്‍ ഇന്ത്യയിലെത്തുന്നു ?
എഡിറ്റര്‍
Tuesday 23rd December 2014 6:20pm

samsung-01

ന്യൂദല്‍ഹി: സാംസങ് ഒരുപാട് സംസാരിച്ചിട്ടുള്ള ടൈസണ്‍ ഫോണ്‍ വിപണിയിലെത്തുന്നു. ഈ ജനുവരിയല്‍ ഫോണ്‍ പുറത്തിറക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ ഫോണ്‍ ജനുവരി 18 ന് ഇന്ത്യന്‍ വിപണികളിലും എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൊറിയ എക്‌നോമിക് ഡെയ്‌ലിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

5700 രൂപയ്ക്കായിരിക്കും ഇന്ത്യയില്‍ ഫോണ്‍ ലഭ്യമാകുക. ഓണ്‍ലൈന്‍ സൈറ്റ് വഴിയും മാര്‍ക്കറ്റില്‍ നേരിട്ടും ഫോണ്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

4 ഇഞ്ച് WVGA ഡിപ്ലേ (480X800) ആണ് ഫോണിനുള്ളത്. 1.2GHz ഡുവല്‍ കോര്‍ പ്രോസസറും 768MB റാമും ഫോണിനുണ്ട്. എസ്.ഡി കാര്‍ഡ് വഴി 32 ജി.ബി വരെ ഉപയോഗിക്കാന്‍ കഴിയുന്ന 4 ജി.ബി ഇന്റേണല്‍ സ്‌റ്റോറേജാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.

റഷ്യയില്‍ മൂന്നാം പാദത്തില്‍ ഫോണ്‍ പുറത്തിറക്കാനായിരുന്നു സാംസങ് ഉദ്യേശിച്ചിരുന്നത്. എന്നാല്‍ ഫോണിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ ഇത് നടന്നില്ല.

Advertisement