എഡിറ്റര്‍
എഡിറ്റര്‍
ആപ്പിളിനെ തോല്‍പ്പിക്കാന്‍ റിസ്റ്റ് വാച്ചുമായി സാംസങ്
എഡിറ്റര്‍
Wednesday 20th March 2013 3:57pm

സിയോള്‍: ആപ്പിളിനെ തോല്‍പ്പിക്കാന്‍ എന്തുണ്ട് വഴിയെന്ന് തലപുകഞ്ഞാലോചിക്കുകയാണ് ഗൂഗിള്‍. ഇപ്പോള്‍ ബദ്ധവൈരികളെ തോല്‍പ്പിക്കാന്‍ റിസ്റ്റ് വാച്ചുണ്ടാക്കുന്ന ജോലിയിലാണ് സാസംങ്.

Ads By Google

റിസ്റ്റ് വാച്ചില്‍ ചെറുതല്ലാത്ത ചില സാങ്കേതിക വിദ്യകളും പരീക്ഷിച്ചാണ് സാസംങ് പുതിയ ഉത്പന്നവുമായി എത്തുന്നത്. സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ നേരിട്ട ഇടിവ് നികത്താനാണ് സാംസങ്ങിന്റെ ശ്രമം.

പുതിയ ഉത്പന്നത്തെ റിസ്റ്റ് വാച്ചെന്ന് വിളിക്കാന്‍ സാധിക്കില്ലെന്നാണ് സാസംങ് പറയുന്നത്. റിസ്റ്റ് വാച്ചിനോട് സാദൃശ്യമുള്ള ഉത്പന്നമെന്നാണ് സാസംങ് ഇതിനെ വിശേഷിപ്പിക്കുന്നത്.

പുതിയ ഉത്പന്നത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും സാംസങ് പുറത്ത് വിട്ടിട്ടില്ല. എന്തായാലും സാംസങ് കുടുംബത്തിലെ ഇളമുറക്കാരനില്‍ നിന്ന് ഏറെ പ്രതീക്ഷിക്കാമെന്നാണ് ടെക് നിരീക്ഷികര്‍ പറയുന്നത്.

കഴിഞ്ഞ മാസം അവസാനമാണ് സാംസങ്ങിന്റെ പുതിയ ഉത്പന്നത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ആദ്യമായി പുറത്ത് വരുന്നത്. ആപ്പിള്‍ ഐഫോണിന് വെല്ലുവിളി സൃഷ്ടിക്കാനാണ് സാംസങ്ങിന്റെ പദ്ധതിയെന്നും അന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

Advertisement