എഡിറ്റര്‍
എഡിറ്റര്‍
സാംസങ് എസ് 3 മിനി ഇന്ന് പുറത്തിറങ്ങും
എഡിറ്റര്‍
Friday 12th October 2012 9:41am

ന്യൂദല്‍ഹി: സാംസങ് ഗ്യാലക്‌സി എസ് 3 മിനി യുടെ മൂടുപടം ഇന്നഴിയും. ഗ്യാലക്‌സി എസ് 3 യുടേയും നോട്ട് 2 വിന്റേയും പ്രത്യേകതകള്‍ സംയോജിപ്പിച്ച് കൊണ്ടുള്ളതാണ് പുതുതായി ആസൂത്രണം ചെയ്തത്. എന്നാല്‍ 4 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഇതിന്റെ മാത്രം പ്രത്യേകതയായിരിക്കും.

Ads By Google

ഏകദേശം 27000 രൂപയായിരിക്കും എസ് 3 മിനിയുടെ വില. എസ് 3 യുടെ 1.4 GHz ക്വാഡ്- കോര്‍ പ്രോസസിനേക്കാളും വേഗത കുറഞ്ഞ 1 GHz ഡ്യുവല്‍ കോര്‍ പ്രോസസും നാച്വറല്‍ യു.ഐ യോട് കൂടിയ 4.1 ആന്‍ഡ്രോയിഡുമാണ് എസ് 3 മിനിയുടെ പ്രത്യേകത.

8 ജി.ബി, 1 ജി.ബി എന്നീ വ്യത്യസ്ത രൂപത്തിലും ഈ ഫോണ്‍ ലഭ്യമാകും. 32 ജി.ബി വരെയുള്ള മൈക്രോ എസ്.ഡി കാര്‍ഡും ഫോണ്‍ സപ്പോര്‍ട്ട് ചെയ്യും. 5 മെഗാപിസ്റ്റല്‍ ക്യാമറ സൗകര്യം മാത്രമേ ഇതിനുള്ളൂ. എന്നാല്‍ എസ് 3 യ്ക്ക് 8 മെഗാപിസ്റ്റല്‍ ക്യാമറയുണ്ട്. മിനിയ്ക്ക് ബാറ്ററി ലൈഫും കുറവാണ്. 1500 mAh ആണ് ഇതിന്റെ ബാറ്ററി ലൈഫ്.

എസ് 3യ്ക്ക് 2100 mAh ബാറ്ററി ലൈഫുണ്ട്. എന്നാല്‍ കണക്ടിവിറ്റി ഓപ്ഷന്‍ രണ്ട് ഫോണിനും ഒരുപോലെയാണ്. എസ് 3 മിനിയുടെ വിലയെക്കുറിച്ചും ലഭ്യതയെക്കുറിച്ചും തീരുമാനമെന്നുമായില്ല.  സാംസങ് ഫോണുകള്‍ക്ക് ഏറ്റവും നല്ല വിപണിയാണ് എന്ന് നിസ്സംശയം പറയാം. ഇതിലൂടെ ആപ്പിളുമായി തുറന്ന യുദ്ധത്തിന് തയ്യാറെടുക്കുകയാണ് സാംസങ്

Advertisement