എഡിറ്റര്‍
എഡിറ്റര്‍
സാംസങ് ഗാലക്‌സി എസ് 8 ന്റെ ഇമേജ് പുറത്തായി
എഡിറ്റര്‍
Monday 13th March 2017 3:34pm

സാംസങ് ഗാലക്‌സി എസ് 8 ന് ഇനി സ്വകാര്യതകളില്ല. പുതിയ മോഡലിന്റെ ഇമേജുകളാണ് ഫോണ്‍ പുറത്തിറങ്ങുന്നതിന് മുന്‍പേ ലീക്കായത്. വണ്‍ലീക്ക്‌സിലാണ് ഫോണ്‍ ഇമേജുകള്‍ പുറത്തായത്.

ഗാലക്‌സി എസ് 8 എല്‍ജി ജി6 മോഡലിന് സമാനമാണെങ്കിലും വലിപ്പത്തില്‍ കുറവുണ്ട്. ഡ്യുവല്‍ കര്‍വ്ഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 5.8 ഇഞ്ച് ക്യു ഇഞ്ച് ക്യുഎച്ച്ഡി സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലേയാണ്.

4ജിബിയാണ് റാം. 64 ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ്. 12 മെഗാപിക്‌സല്‍ ഡ്യുവല്‍പിക്‌സല്‍ ക്യാമറയാണ് പിന്‍വശത്തുള്ളത്. 8 മെഗാപിക്‌സലാണ് മുന്‍വശത്തെ സെല്‍ഫി ക്യാമറ.


Dont Miss ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ നിര്‍മാണ കേന്ദ്രം ഗുജറാത്ത്: വോട്ട് തിരിമറിക്കുള്ള സാധ്യത കൂടുതലെന്ന് ലാലു പ്രസാദ് 


ഐപി 68 ഡസ്റ്റ് ആന്‍ഡ് വാട്ടര്‍ റെസിസ്റ്റന്റ് സംവിധാനവും ഉണ്ട്. ആന്‍ഡ്രോയ്ഡ് നൗഗായിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3000 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്.

വൈകാതെ തന്നെ സാംസങ് ഗാലക്‌സി എസ് 8 പ്ലസും പുറത്തിറങ്ങും. 6.2 ഇഞ്ച് ക്യുഎച്ച്ഡി അമോള്‍ഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 4 ജിബിയാണ് റാം. 3500 എം.എ.എച്ച് ആണ് ബാറ്ററി ലൈഫ്. ആന്‍ഡ്രോയ്ഡ് നൗഗയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

Advertisement