എഡിറ്റര്‍
എഡിറ്റര്‍
സാംസങ് ഗാലക്‌സി എസ്2 പ്ലസ് ഓണ്‍ലൈനില്‍; വില 22,900 രൂപ
എഡിറ്റര്‍
Tuesday 26th March 2013 10:37am

ന്യൂദല്‍ഹി: ഗാലക്‌സി എസ് 2വിന്റെ വന്‍ വിജയത്തിന് ശേഷം ഇതേ ശ്രേണിയിലുള്ള പുതിയ മോഡലുമായി എത്തിയിരിക്കുകയാണ്. അടുത്ത വര്‍ഷം ജനുവരിയോടെ പുതിയ മോഡല്‍ വിപണിയിലെത്തും.

Ads By Google

പുതിയ മോഡല്‍ ഓണ്‍ലൈനില്‍ ലഭ്യമാണെന്ന് സാംസങ് അറിയിച്ചിട്ടുണ്ട്. Infibeam.com ലാണ് ഗാലക്‌സി എസ്2 പ്ലസ് ലഭ്യമാകുക. 22,990 രൂപയാണ് ഓണ്‍ലൈനില്‍ പുതിയ മോഡലിന്റെ വില.

ആന്‍ഡ്രോയിഡ് 4.1.2 ജെല്ലിബീന്‍ വേര്‍ഷനാണ് എസ് 2 പ്ലസിലുള്ളത്. 1.2 ghz ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍, 1 ജി.ബി റാം എന്നിവയും എസ് 2 പ്ലസിലുണ്ട്. എസ് 2 വില്‍ നിന്നും പുതിയ ചില അപ്‌ഡേഷന്‍സുമായാണ് എസ് 2 പ്ലസ് എത്തുന്നത്.

4.3 ഇഞ്ച് സൂപ്പര്‍ AM-OLED പ്ലസ് ഡിസ്‌പ്ലേയാണ് പുതിയ മോഡലിന്റെ എടുത്ത് പറയേണ്ട പ്രത്യേകത. 8 മെഗാപിക്‌സലാണ് ഇതിന്റെ ക്യാമറ. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി എക്‌സ്പാന്റ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

Advertisement