| Tuesday, 21st May 2013, 12:13 pm

സാംസങ് ഗാലക്‌സി ഗ്രാന്‍ഡ് ക്വാട്രോ 17, 290 രൂപയ്ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] പുതിയ സ്മാര്‍ട്‌ഫോണുമായി സാംസങ് വീണ്ടും തരംഗമാകുന്നു. ഗാലക്‌സി ഗ്രാന്‍ഡ് ക്വാട്രോ എന്നാണ് പുതിയ ഫോണിന്റെ പേര്. 17, 290 രൂപ വിലവരുന്ന ഫോണ്‍ സാംസങ് ഇന്ത്യ ഇ- സ്റ്റോര്‍ വഴി 16,990 രൂപയ്ക്ക് ലഭിക്കും.

4.65 ഇഞ്ച് ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി ഗ്രാന്‍ഡ് ക്വാട്രോയ്ക്കുള്ളത്.  480*800 പിക്‌സല്‍ റെസല്യൂഷനും 1.2 GHz കോഡ് കോര്‍ പ്രൊസസറുമാണ് ഉള്ളത്. []

1 GB റാമുള്ള സാംസങ് ഗാലക്‌സി ഗ്രാന്‍ഡ് ക്വാട്രോയില്‍ ആന്‍ഡ്രോയ്ഡ് 4.1 OS ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. പിന്‍വശത്തെ ക്യാമറ 5 മെഗാപിക്‌സലും എല്‍.ഇ.ഡി ഫ്‌ളാഷും ഉണ്ട്. വി ജി എ ക്യാമറയാണ് മുന്‍വശത്ത് ഉപയോഗിച്ചിരിക്കുന്നത്.

8 ജിബി മെമ്മറികാര്‍ഡും ഡ്യുവല്‍ സിമ്മും ഫോണിന്റെ മറ്റൊരു പ്രത്യേകയാണ്. മൈക്രോ എസ് ഡി കാര്‍ഡ് വഴി 32 ജിബി വരെ ഉയര്‍ത്താം. 2000 mAH ബാറ്ററി ലൈഫാണ് ഗാവക്‌സി ഗ്രാന്‍ഡ് ക്വാട്രോയുടേത്.

We use cookies to give you the best possible experience. Learn more