എഡിറ്റര്‍
എഡിറ്റര്‍
നവ്യാനുഭവമായി സംസ്‌കൃതി ‘ആവണിചന്ദ്രിക’
എഡിറ്റര്‍
Monday 19th September 2016 1:21pm

avanichandrika

ദോഹ: സംസ്‌കൃതി ദോഹ സെന്റര്‍ യൂണിറ്റിന്റെ ഓണംഈദ് ആഘോഷം ‘ആവണിചന്ദ്രിക’ പരിപാടികളുടെ തനിമ കൊണ്ടും, വ്യത്യസ്തത കൊണ്ടും ദോഹയിലെ കലാസ്വാദകര്‍ക്ക് നവ്യാനുഭവമായി.

ദോഹയിലെ പ്രമുഖ ഗായകര്‍ മലയാളി എന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ചലചിത്ര ഗാനങ്ങളും, ഓണപ്പാട്ടുകളും, മാപ്പിളപാട്ടുകളും, നാടന്‍ പാട്ടുകളും അവതരിപ്പിച്ചു.

കലാമണ്ഡലം രശ്മിയുടെ നേതൃത്വത്തില്‍ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റര്‍ അവതരിപ്പിച്ച ‘കാവടിചിന്ത്’ നൃത്തശില്പം അവതരണമികവ് കൊണ്ട് മികച്ച് നിന്നു.

സംസ്‌കൃതി ന്യു സലാത്ത യൂണിറ്റ് അവതരിപ്പിച്ച സ്‌കിറ്റ് അടക്കം വിവിധ നൃത്തനൃത്ത്യങ്ങളും ആസ്വാദകപ്രശംസ ഏറ്റുവാങ്ങി.

സംസ്‌കൃതി ജനറല്‍ സെക്രട്ടറി കെ കെ ശങ്കരന്‍, കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങളായ പ്രമോദ് ചന്ദ്രന്‍, പി എന്‍ ബാബുരാജന്‍, ദോഹ യൂണിറ്റ് സെക്രട്ടറി സുഹാസ് പാറക്കണ്ടി, പ്രസിഡന്റ് മനാഫ് ആറ്റുപുറം, ജോയിന്റ് സെക്രട്ടറി രാജീവ് രാജേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

Advertisement