എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Malayalam Cinema
ആറു വര്‍ഷത്തിന് ശേഷം സംവൃത സിനിമയിലേക്ക് തിരിച്ച് വരുന്നു; നായകന്‍ ബിജു മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday 2nd December 2018 12:58pm

കൊച്ചി: ആറ് വര്‍ഷത്തിന് ശേഷം നടി സംവൃത സുനില്‍ സിനിമയിലേക്ക് തിരിച്ച് വരുന്നു.’ഒരു വടക്കന്‍ സെല്‍ഫി’യുടെ സംവിധായകന്‍ ജി. പ്രജിതിന്റെ അടുത്ത ചിത്രത്തിലൂടെയാണ് രണ്ടാംവരവ്. ബിജു മേനോന്‍ ആണ് ചിത്രത്തില്‍ നായകനാവുന്നത്.

ആറ് വര്‍ഷം മുമ്പ് വിവാഹത്തിനെ തുടര്‍ന്നായിരുന്നു സംവൃത സുനില്‍ സിനിമയില്‍ നിന്ന് താല്‍കാലികമായി  വിട്ട് നിന്നത്. രസികന്‍ എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയായിരുന്നു സംവൃത വെള്ളിത്തിരയിലെത്തിയത്.

Also Read  ‘ഒരാള്‍ സമ്മതിച്ചാല്‍ ‘ഗുഡ്‌വില്‍’ നിര്‍മ്മിക്കും ഇത്’; മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറിന്റെ പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ട് നിര്‍മ്മാതാവ് ജോബി ജോര്‍ജ്

ലാല്‍ജോസിന്റെ തന്നെ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലായിരുന്നു സംവൃത അവസാനമായി അഭിനയിച്ചത്. ഒരിടവേളക്ക് ശേഷം മഴവില്‍ മനോരമ ചാനലിലെ നായിക നായകന്‍ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി സംവൃത എത്തിയിരുന്നു.

ചിത്രത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
DoolNews Video

Advertisement