എഡിറ്റര്‍
എഡിറ്റര്‍
നവ്യാനുഭവങ്ങള്‍ പകര്‍ന്നു ”സമ്മര്‍വെല്‍”
എഡിറ്റര്‍
Wednesday 20th September 2017 1:32pm

റിയാദ് : രിസാല സ്റ്റഡി സര്‍ക്കിള്‍ (RSC )റിയാദ് സെന്‍ട്രലിനു കീഴിലെ സ്റ്റുഡന്റ്‌സ് വിഭാഗം ”സമ്മര്‍ വെല്‍ ‘ എന്ന പേരില്‍ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചു പഠന ക്യാമ്പ് നടത്തി.

ഇന്‍സ്പിരേഷന്‍ ക്ലാസ് കായിക മത്സരങ്ങള്‍ സ്‌കില്‍ ബൂസ്റ്റിംഗ് ഗെയിം തുടങ്ങി പഠനവും വിനോദവും സമന്വയിപ്പിച്ചു ക്രമപ്പെടുത്തിയ സെഷനുകള്‍ വിദ്യാര്‍ഥികള്‍ക്കു നവ്യാനുഭൂതി നല്‍കി.

വിദ്യാര്‍ത്ഥികളിലെ വിത്യസ്തങ്ങളായ അഭിരുചികളെ തിരിച്ചറിയാനും കഴിവുകളെ പരിപോഷിപ്പിക്കാനും ലക്ഷ്യമാക്കി സംഘടിപ്പിക്കപ്പെട്ട സമ്മര്‍വെലില്‍ വിദ്യാര്‍ഥികള്‍ തന്നെ നേതൃത്വം നല്‍കിയ പരിപാടികള്‍ ശ്രദ്ധേയമായി.രക്ഷിതാക്കളുടെ ഭാഗത്തുനിന്നും നല്ല പിന്തുണ ലഭിച്ചത് സംഘടകര്‍ക്ക് കൂടുതല്‍ ആത്മ വിശ്വാസം നല്‍കി .

ഉമര്‍ അസ്ലമി,സയ്യിദ് ഷബീറലി തങ്ങള്‍,റോഷിന്‍ ആലപ്പുഴ,റോഷിഖ് കൊടുവള്ളി,അഷ്റഫ് ഉള്ളാട്ടില്‍ എന്നിവര്‍ വിവിധ സെഷനുകള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട് :ഡൂള്‍ ന്യൂസ്, റിയാദ് ബ്യുറോ

Advertisement