എഡിറ്റര്‍
എഡിറ്റര്‍
മുജാഹിദിന്റെ തൗഹീദാണ് നവോഥാനമുണ്ടാക്കിയതെന്ന ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവന അതിരുകടന്നത്: സമസ്ത
എഡിറ്റര്‍
Thursday 5th October 2017 10:36pm

 

തിരുവനന്തപുരം: മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുജാഹിദ് സമ്മേളന പ്രചരണാര്‍ഥം പുറത്തിറക്കിയ വീഡിയോയില്‍ നടത്തിയ പ്രസ്താവന അതിരുകടന്നതും അനുചിതവുമാണെന്ന് സമസ്ത. മുജാഹിദ് വിഭാഗം വിഭാവനം ചെയ്യുന്ന തൗഹീദാണ് ശരിയായ നവോഥാനമുണ്ടാക്കിയതെന്ന് വരുത്തിത്തീര്‍ക്കുവാനുള്ള പരിശ്രമം സുന്നി ആശയത്തെ അവമതിക്കലാണെന്നും സമസ്ത നേതാക്കള്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.


Also Read: ഇന്ത്യയിലെയും കേരളത്തിലെയും പല ബി.ജെ.പി നേതാക്കന്മാരും അന്യ മതസ്ഥരെ വിവാഹം കഴിച്ചിട്ടുണ്ട്; അതെല്ലാം ലവ് ജിഹാദ് ആണോയെന്ന് യോഗി വ്യക്തമാക്കണം: കോടിയേരി


മുന്‍കാല ലീഗ് നേതാക്കളായ കെ.എം സീതിസാഹിബ്, എം.കെ ഹാജി, സീതി ഹാജി, അവുക്കാദര്‍കുട്ടി നഹ, എ.വി അബ്ദുറഹ്മാന്‍ ഹാജി തുടങ്ങിയ മുജാഹിദ് നേതാക്കള്‍ സ്വീകരിച്ച പൊതുമര്യാദ പാലിക്കാന്‍ ഇ.ടിയും ബാധ്യസ്ഥനാണെന്ന് പറയുന്ന പ്രസ്താവന കേരളത്തില്‍ സമാധാന അന്തരീക്ഷം വളര്‍ത്തിയതും തൗഹീദ് പരിചയപ്പെടുത്തിയതും മുജാഹിദ് പ്രസ്ഥാനമാണെന്ന് ഇ.ടിയെ പോലുള്ളൊരു രാഷ്ട്രീയ നേതാവ് പറയാന്‍ പാടില്ലാത്തതാണെന്നും കൂട്ടിച്ചേര്‍ത്തു.

നേരത്തെയും ഇത്തരം പ്രസ്താവനകള്‍ നടത്തിയ ഇ.ടിയെ സമസ്ത നേതാക്കള്‍ തിരുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും സമസ്തയുടെ പ്രസ്താവന പറയുന്നു. ‘ഇത്തരം പല പ്രസ്താവനകളും അടിക്കടി ആവര്‍ത്തിച്ചതിന് ഇ.ടിയെ സമസ്ത നേതാക്കള്‍ പലതവണ തിരുത്താന്‍ ശ്രമിച്ചിട്ടുണ്ട്.’ പ്രസ്താവന പറയുന്നു.

‘തീവ്രവാദ ചിന്തകള്‍ ലോകത്ത് വളര്‍ത്തി ഇസ്ലാമിന് അപരിഹാര്യ നഷ്ടങ്ങള്‍ വരുത്തിവച്ചത് സലഫികളാണെന്ന് ലോകം പരക്കെ അംഗീകരിക്കുന്ന യാഥാര്‍ഥ്യമാണ്. കേരളത്തില്‍ നിന്നു പോലും യമനിലേക്കും ഐ.എസിലേക്കും സലഫികളില്‍ നിന്ന് റിക്രൂട്ട്മെന്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന ആരോപണം നിലനില്‍ക്കെ ഒരു പാര്‍ലമെന്റ് അംഗത്തിന്റെ വസ്തുതാ വിരുദ്ധ പ്രസ്താവന അനുചിതമാണ്.’

‘ഒരു വലിയ ജനവിഭാഗത്തെ അപമാനിക്കുന്ന വിധത്തിലും ആശയത്തെ ചെറുതാക്കുന്ന രീതിയിലും നടത്തുന്ന പ്രസ്താവന തിരുത്തുകയും സലഫീ വക്താവായി രംഗത്തു വരുന്നത് ഒഴിവാക്കേണ്ടതുമാണ്’ നേതാക്കള്‍ പറഞ്ഞു.


Dont Miss:പീഡനത്തിനിരയായ അഞ്ചുവയസുകാരിയെ പരിശോധിച്ചില്ല; ജില്ലാ ആശുപത്രിയുടേത് ഗുരുതര വീഴ്ച്ചയെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്


എം.എം മുഹ്യുദ്ദീന്‍ മുസ്ലിയാര്‍, എ.വി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, കെ ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ നദ്വി (സമസ്ത മുശാവറ), പിണങ്ങോട് അബൂബക്കര്‍ (എസ്.എം.എഫ്), അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി (എസ്.വൈ.എസ്), ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ (ജംഇയ്യത്തുല്‍ മുഅല്ലിമീന്‍), പുത്തനഴി മൊയ്തീന്‍ ഫൈസി (വിദ്യാഭ്യാസ ബോര്‍ഡ്), കോട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍ (മദ്റസാ മാനേജ്മെന്റ് അസോസിയേഷന്‍), കെ മോയിന്‍ കുട്ടി മാസ്റ്റര്‍ (മുസ്ലിം എംപ്ലോയീസ് അസോസിയേഷന്‍), സത്താര്‍ പന്തല്ലൂര്‍ (എസ്.കെ.എസ്.എസ്.എഫ്) എന്നിവരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.

Advertisement