വിവാഹമോചനത്തിന് ശേഷം ആദ്യമായി നാഗാര്‍ജുനയുടെ സ്റ്റുഡിയോയിലെത്തി സാമന്ത; അമ്പരന്ന് ആരാധകര്‍
Entertainment news
വിവാഹമോചനത്തിന് ശേഷം ആദ്യമായി നാഗാര്‍ജുനയുടെ സ്റ്റുഡിയോയിലെത്തി സാമന്ത; അമ്പരന്ന് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 27th November 2021, 1:53 pm

 

തെലുങ്ക് താരം നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം ആദ്യമായി മുന്‍ഭര്‍ത്താവിന്റെ അച്ഛനായ നാഗാര്‍ജുനയുടെ സ്റ്റുഡിയോയിലെത്തി സാമന്ത.

നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയിലാണ് താരമെത്തിയത്.

നാഗചൈതന്യയുമായുള്ള ദാമ്പത്യബന്ധം അവസാനിപ്പിച്ചതിന് ശേഷം സാമന്ത എന്തിനാണ് നാഗാര്‍ജുനയുടെ സ്റ്റുഡിയോയിലെത്തിയത് എന്നുള്ള അന്വേഷണത്തിലായിരുന്നു ആരാധകര്‍.

എന്നാല്‍ പേഴസണല്‍ ആവശ്യത്തിനായല്ല പ്രൊഫഷണള്‍ ആവശ്യത്തിനായാണ് താരം സ്റ്റുഡിയോയിലെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന സാമന്തയുടെ പുതിയ ചിത്രമായ ശാകുന്തളത്തിന്റെ ഡബ്ബിംഗിനായാണ് താരം സ്റ്റുഡിയോയിലെത്തിയത്.

നാഗചൈതന്യയും സാമന്തയും വിവാഹമോചനം നേടാന്‍ പോകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് ശേഷം ഒക്ടോബര്‍ 2നാണ് ഇരുവരും വിവാഹമോചനം നേടുന്നത്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017ലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന് നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരും പരസ്പരധാരണയോടെ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.

ഒരുപാട് ആലോചനകള്‍ക്ക് ശേഷം ഭാര്യ-ഭര്‍ത്താവ് എന്ന നിലയില്‍ നിന്ന് പിരിഞ്ഞ് സ്വന്തം വഴികള്‍ തേടാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു പതിറ്റാണ്ടിലധികമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്. ഞങ്ങള്‍ക്കിടയിലുള്ള ബന്ധത്തിലെ ഈ സൗഹൃദം ഇനിയങ്ങോട്ടും ഞങ്ങള്‍ക്കിടയില്‍ ഒരു സ്പെഷ്യല്‍ ബോണ്ടായി തുടരുമെന്ന് വിശ്വസിക്കുന്നു.

ഈ ബുദ്ധിമുട്ടേറിയ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കണമെന്നും ഞങ്ങള്‍ക്ക് മുന്നോട്ടു പോവാന്‍ വേണ്ട പ്രൈവസി തരണമെന്നും ആരാധകരോടും മാധ്യമങ്ങളോടും ഞങ്ങളെ സ്നേഹിക്കുന്ന മറ്റുള്ളവരോടും അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി എന്നായിരുന്നു സാമന്ത വിവാഹമോചനം നേടിയ ശേഷം സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Samantha visits Nagarjuna’s studio for first time after divorce