സല്‍മാന്‍ റുഷ്ദിയുടെ ദി മിഡ്‌നൈറ്റ് ചില്‍ഡ്രണ്‍ സിനിമയാവുന്നു
Movie Day
സല്‍മാന്‍ റുഷ്ദിയുടെ ദി മിഡ്‌നൈറ്റ് ചില്‍ഡ്രണ്‍ സിനിമയാവുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th July 2012, 10:48 am

മുംബൈ : വിഖ്യാത വിവാദ നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയുടെ പ്രശസ്ത നോവല്‍ മിഡ്‌നൈറ്റ് ചില്‍ഡ്രണ്‍ സിനിമയാവുന്നു. 1980 ല്‍ റുഷ്ദിക്ക് ബുക്കര്‍ പ്രൈസ് നേടിക്കൊടുത്ത മിഡ്‌നൈറ്റ് ചില്‍ഡ്രണ്‍ ദീപാ മേഹ്തയാണ് സിനിമയാക്കുന്നത്.[]

കോളനിവത്കരണവും സ്വാതന്ത്ര്യ സമരവും, ഇന്ത്യാവിഭജനവുമൊക്കെ പ്രതിപാദിക്കുന്ന നോവലിന്റെ ചിത്രീകരണം അതീവ രഹസ്യമായാണ് നടക്കുന്നത്.

സലിം സിനയ് എന്ന കേന്ദ്രകഥാപാത്രത്തിലൂടെ മുന്നോട്ട് പോകുന്ന കഥയുടെ ദൃശ്യാവിഷ്‌കാരത്തില്‍ ശ്രിയാ ശരണ്‍, ശബാന അസ്മി, അനുപം ഖേര്‍, സീമാ വിശ്വാസ്, സിദ്ധാര്‍ത്ഥ്, രാഹുല്‍ ബോസ്, സോഹാ അലിഖാന്‍, ഷഹാനാ ഗോസാമി, ദര്‍ശീല്‍ സഫാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നോവലിന്റെ പേരില്‍ തന്നെയിറങ്ങുന്ന സിനിമ ഒക്ടോബര്‍ 26 ന് തിയേറ്ററുകളിലെത്തും.