സല്‍മാന്‍ ഖാന്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍; ഭാരതിന്റെ ഫസ്റ്റ്‌ലുക് പോസ്റ്റര്‍ പുറത്ത്
Indian Cinema
സല്‍മാന്‍ ഖാന്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍; ഭാരതിന്റെ ഫസ്റ്റ്‌ലുക് പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th April 2019, 3:59 pm

മുംബൈ: അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന സല്‍മാന്‍ ഖാന്റെ പുതിയ ചിത്രം ഭാരതിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു. കത്രീന കൈഫ് നായികയാവുന്ന ചിത്രത്തില്‍ സല്‍മാന്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണെത്തുന്നത്.

ഇരുവരെയും കൂടാതെ തബു, ദിഷ പഠാനി, ജാകി ഷ്രോഫ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിഷാല്‍-ശേഖര്‍ കൂട്ടുകെട്ടാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ചിത്രത്തില്‍ സല്‍മാന്‍ ഖാന്റെ അച്ഛനായിട്ടാണ് ജാക്കി ഷ്രോഫ് എത്തുന്നത്. കൊറിയന്‍ ചിത്രമായ ‘ഓഡ് റ്റു മൈ ഫാദര്‍’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക റീമേക്കാണ് ഭാരത്. ഒരു സാധാരണക്കാരനിലൂടെ ഇന്ത്യയുടെ ചരിത്രം പറയാനാണ് ചിത്രം ശ്രമിക്കുന്നത്.

ഇത് ഒരു രാജ്യത്തിന്റേയും ഒരു വ്യക്തിയുടേയും കഥയാണ്. വ്യക്തിയുടേയും രാജ്യത്തിന്റേയും പേര് ഭാരത് എന്നാണ്. നിര്‍മാതാവ് അതുല്‍ അഗ്നിഹോത്രി ഇങ്ങനെയാണ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്.

ചിത്രം ജൂണ്‍ അഞ്ചിന് തിയ്യേറ്ററുകളിലെത്തും.