എഡിറ്റര്‍
എഡിറ്റര്‍
മാന്‍ വേട്ട: സല്‍മാന്‍ ഖാനും സെയഫ് അലിഖാനുമെതിരെയുള്ള വിചാരണ അടുത്ത മാസം
എഡിറ്റര്‍
Saturday 23rd March 2013 12:58pm

ജോദ്പൂര്‍: മാന്‍വേട്ട കേസില്‍ ബോളിവുഡ് താരങ്ങളായ സെയ്ഫ് അലിഖാന്‍, സല്‍മാന്‍ ഖാന്‍, തബു, സൊനാലി ബെന്ദ്ര, നീലം എന്നിവര്‍ക്കെതിരെ വന്യ ജീവി നിയമപ്രകാരം കുറ്റം ചുമത്തി.

Ads By Google

14 വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ ജോദ്പൂര്‍ കോടതിയാണ് ഇപ്പോള്‍ കുറ്റം ചുമത്തിയിരിക്കുന്നത്. സല്‍മാന്‍ ഖാനെതിരെയുള്ള ആയുധ നിയമപ്രകാരമുള്ള കേസ് റദ്ദാക്കിയിട്ടുണ്ട്.

ആറ് വര്‍ഷം വരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് താരങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അടുത്തമാസം 26ന് കേസ് വീണ്ടും പരിഗണിക്കും. 1998 ല്‍ പുറത്തിറങ്ങിയ ഹം സാത് സാത് ഹേം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇവര്‍ മാന്‍ വേട്ട നടത്തിയത്.

കേസില്‍ താരങ്ങളോട് നേരിട്ട് ഹാജരാകാനാണ് കോടതി നിര്‍ദേശിച്ചിരുന്നു. കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സല്‍മാന്‍ ഖാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

Advertisement