Administrator
Administrator
മലയാളി ജൂറി അംഗങ്ങള്‍ മലയാളികളെ തരം താഴ്ത്തുന്നു: സലിംകുമാര്‍
Administrator
Tuesday 24th May 2011 4:30pm

ലയാള സിനിമയിലെ ഹാസ്യ കഥാപാത്രങ്ങളില്‍ ഒരാളായാണ് സലിംകുമാര്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഹാസ്യം മാത്രമല്ല സീരിയസ് റോളുകളും അദ്ദേഹത്തിന് വഴങ്ങുമെന്ന് പ്രേക്ഷകര്‍ മനസിലാക്കിയത് അച്ഛനുറങ്ങാത്ത വീട്, പെരുമഴക്കാലം തുടങ്ങിയ ചിത്രങ്ങള്‍ പുറത്തിറങ്ങിയപ്പോഴാണ്.

ഇപ്പോള്‍ ആദാമിന്റെ അബുവിലൂടെ ദേശീയ അവാര്‍ഡ് നേടി സലിം കുമാര്‍ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്.

മിമിക്രി വേദികളിലൂടെ സിനിമാ രംഗത്തേക്ക് കടന്നുവന്ന സലിംകുമാര്‍ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളത്തിലെ മുന്‍നിര ഹാസ്യ താരവുമായി. അതിനുശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

സലിംകുമാര്‍ തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് പ്രേക്ഷകരോട്…

മികച്ച നടനുള്ള ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും ഒരുമിച്ച് നേടുക എന്നത് വലിയകാര്യമാണ്. എന്താണ് നിങ്ങള്‍ക്ക് ഇപ്പോള്‍ തോന്നുന്നത്?

ഞാന്‍ വളരെയധികം സന്തോഷത്തിലാണ്. ഇത് വലിയൊരു അംഗീകാരമായി കരുതുന്നു. ഇത് മറ്റ് നടന്‍മാര്‍ക്ക് ഒരു പ്രചോദനമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. തങ്ങളുടെ അഭിനയം ശ്രദ്ധിക്കപ്പെടുമെന്ന ചിന്ത തീര്‍ച്ചയായും അവരില്‍ ആത്മവിശ്വാസമുണ്ടാക്കും.

ആദാമിന്റെ അബുവിലേക്ക് നിങ്ങളെ ആകര്‍ഷിച്ചത് എന്താണ്?

കളങ്കമറ്റ സ്‌ക്രിപ്റ്റായിരുന്നു ആദാമിന്റെ അബുവിന്റേത്. ഹജ്ജിന് പോകണമെന്ന ആഗ്രഹം മനസില്‍ കൊണ്ടുനടക്കുന്ന വൃദ്ധ ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്.

മുസ്‌ലീം മത വിശ്വാസിയായ 75കാരനെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ വ്യത്യസ്തമായ രീതിയിലാണ് ആ കഥാപാത്രത്തെ ട്രീറ്റ് ചെയ്തിരിക്കുന്നത്. തുടക്കത്തില്‍ തന്നെ ആ ചിത്രത്തില്‍ എനിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്റെ പ്രതീക്ഷ സഫലമാകുകയും ചെയ്തു.

ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എന്തെങ്കിലും മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടോ?

ക്യാമറയ്ക്കു മുന്നിലെത്തുന്നതിന് മുമ്പ് യാതൊരു തരത്തിലുള്ള ഹോം വര്‍ക്കും ഞാന്‍ ചെയ്തിട്ടില്ല. എനിക്ക് ചുറ്റും ജീവിക്കുന്നവരെ ഞാന്‍ നന്നായി ശ്രദ്ധിക്കാറുണ്ടായിരുന്നു. ഇത് കഥാപാത്രത്തെ വിശ്വാസ്യതയോടെ അവതരിപ്പിക്കാന്‍ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്.

സാധാരണ ഹാസ്യ കഥാപാത്രങ്ങളെയാണ് നിങ്ങള്‍ അവതരിപ്പിക്കാറുള്ളത്. ഹാസ്യത്തില്‍ നിന്നും സീരിയസ് റോളുകളിലേക്ക് പോകുമ്പോള്‍ എന്തെങ്കിലും വ്യത്യാസം അനുഭവപ്പെട്ടിട്ടുണ്ടോ?

ഹാസ്യ- സീരിയസ് കഥാപാത്രങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. അഭിനയത്തോടുള്ള നമ്മുടെ സമീപനം ആശ്രയിച്ചിരിക്കും കഥാപാത്രങ്ങളോടുള്ള സമീപനവും. ഇതിനുമുമ്പും ഞാന്‍ ചില സീരിയസ് കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ കോമഡി കഥാപാത്രങ്ങളും

ഈ അവാര്‍ഡ് നിങ്ങളുടെ കരിയറില്‍ എന്ത് മാറ്റമാണുണ്ടാക്കാന്‍ പോകുന്നത്?

കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ഇത് വലിയ മാറ്റങ്ങള്‍ എന്നിലുണ്ടാക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കഥാപാത്രത്തിന്റെ ഗുണത്തെ അടിസ്ഥാനമാക്കി മാത്രമേ ഞാന്‍ സിനിമ തിരഞ്ഞെടുക്കൂ.

ജൂറിയില്‍ മലയാളികളില്ലാത്തതാണ് നിങ്ങള്‍ക്ക് അവാര്‍ഡ് ലഭിക്കാന്‍ കാരണമെന്ന് പറഞ്ഞല്ലോ. എന്താണ് അതിലൂടെ ഉദ്ദേശിച്ചത്?

ജൂറിയില്‍ മലയാളികള്‍ ഉണ്ടായ സമയത്ത് പല മലയാള നടന്‍മാര്‍ക്കും അവാര്‍ഡ് നഷ്ടമായിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള നടന്‍മാരെ തരംതാഴ്ത്താന്‍ മലയാളി ജൂറി അംഗങ്ങള്‍ ശ്രമിക്കാറുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അത്തരം ഊഹാപോഹങ്ങളാണ് ഞാന്‍ ഇങ്ങനെ പറഞ്ഞതുകൊണ്ട് ഉദ്ദേശിച്ചത്.

സിനിമാ മേഖലയിലും പുറത്തുമുള്ള സുഹൃത്തുക്കളുടെ പ്രതികരണം എങ്ങനെയായിരുന്നു?

അവാര്‍ഡ് പ്രഖ്യാപിച്ചതിനുശേഷം ഞാന്‍ ഒരുപാട് ഇന്റര്‍വ്യൂ നല്‍കിയിട്ടുണ്ട്. സുഹൃത്തുക്കള്‍ അഭിനന്ദിക്കാന്‍ വീട്ടിലെത്തിക്കൊണ്ടിരുന്നു. വാര്‍ത്ത പുറത്തുവന്നതിനുശേഷം എന്റെ ഫോണ്‍ റിംങ് ചെയ്യുന്നത് നിന്നിട്ടില്ല.

കടപ്പാട്: റഡിഫ്‌ന്യൂസ്

Advertisement