Administrator
Administrator
ഹാസ്യനടന്‍മാര്‍ക്കുള്ള അവാര്‍ഡ് പിന്‍വലിക്കണമെന്ന് സലിംകുമാര്‍
Administrator
Wednesday 22nd June 2011 10:32am

salimkumar the actorകൊച്ചി: സംസ്ഥാനസര്‍ക്കാര്‍ ഹാസ്യനടന്‍മാര്‍ക്ക് നല്‍കുന്ന അവാര്‍ഡ് പിന്‍വലിക്കണമെന്ന് നടന്‍ സലിംകുമാര്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ അവാര്‍ഡ് ഹാസ്യനടന്‍മാരെ അപമാനിക്കുന്നതിന് തുല്ല്യമാണ്. സംഗീതനാടക അക്കാഡമിയുടെ തലപ്പത്ത് സിനിമാ പ്രവര്‍ത്തകരേയല്ലാ നിയമിക്കേണ്ടത് മറിച്ച് നാടക പ്രവര്‍ത്തകരേയാണെന്നും സലിംകുമാര്‍ പറഞ്ഞു.

മലയാളത്തില്‍ നിരവധി ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച സലിംകുമാര്‍ ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയിരുന്നു. കഴിവുള്ള മിക്ക നടന്‍മാരെയും ഹാസ്യതാരം, വില്ലന്‍ തുടങ്ങിയ ചട്ടക്കൂടുകളില്‍ തളച്ചിട്ടിരിക്കുകയാണെന്ന് സലിംകുമാര്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

Advertisement