ബൈക്കില്‍ ലൊക്കേഷനിലേക്ക്: ഹര്‍ത്താല്‍ ദിനത്തില്‍ ഷൂട്ടിങ്ങ് മുടക്കാതെ സലിം കുമാര്‍; പിന്തുണയുമായി സോഷ്യല്‍ മീഡിയ
kERALA NEWS
ബൈക്കില്‍ ലൊക്കേഷനിലേക്ക്: ഹര്‍ത്താല്‍ ദിനത്തില്‍ ഷൂട്ടിങ്ങ് മുടക്കാതെ സലിം കുമാര്‍; പിന്തുണയുമായി സോഷ്യല്‍ മീഡിയ
ന്യൂസ് ഡെസ്‌ക്
Thursday, 3rd January 2019, 12:24 pm

കൊച്ചി: സംഘപരിവാറിന്റെ അക്രമാസക്തമായ ഹര്‍ത്താലിനെ അവഗണിച്ച് നടന്‍ സലിം കുമാര്‍. ഹര്‍ത്താല്‍ ദിനത്തില്‍ ബൈക്കില്‍ ലൊക്കേഷനിലേക്ക് പോകുന്ന ഫോട്ടോ ഇട്ട് കൊണ്ടാണ് നടന്‍ പ്രതികരിച്ചത്.

ഹര്‍ത്താല്‍ ദിനത്തില്‍ മമ്മൂട്ടി ചിത്രമായ മധുരരാജയുടെ ലൊക്കേഷനിലേക്ക് ബൈക്കില്‍ യാത്ര തിരിച്ച സലീം കുമാര്‍ ഇതിന്റെ ചിത്രം ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവയ്ച്ചു.

“”ഹര്‍ത്താല്‍ ദിനത്തില്‍ ഗുലാബിയോടൊപ്പം മധുര രാജയുടെ ലൊക്കേഷനിലേക്ക്”- എന്നാണ് സലീം ഫേസ്ബുക്കില്‍ കുറിച്ചത്. താരത്തിന്റെ പോസ്റ്റിന് താഴെ നിരവധിപ്പേരാണ് അഭിവാദ്യങ്ങള്‍ അറിയിച്ചത്. ഇതുകൂടാതെ സമകാലിക സംഭവങ്ങളെ കൂട്ടിക്കലര്‍ത്തിയുള്ള ട്രോളുകളുമുണ്ട്.

Also Read: ഹര്‍ത്താലിനെതിരെ ചെറുത്തു നില്‍പ്പുമായി വ്യാപാരികള്‍; സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ കടകള്‍ തുറന്നു

സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ തീവ്രവാദികളാക്കിയ ജനം ടി.വിയ്ക്കെതിരെ നടന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. എന്നെ ചിലര്‍ സലിം കെ.ഉമ്മറാക്കിയെന്നും ജനം ടി.വി ആ കുട്ടികളോട് മാപ്പ് പറയണമെന്നും സലിം കുമാര്‍ പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് സലീം കുമാറിന്റെ പുതിയ പ്രതികരണം.വൈശാഖ് ഒരുക്കുന്ന മധുരരാജ ഒരു കോമഡി ആക്ഷന്‍ എന്റര്‍ടൈനറാണ്. 2010 ല്‍ പുറത്തിറങ്ങിയ പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ.