Administrator
Administrator
ഓര്‍­മ്മ­യില്‍ സ­ലില്‍ ദാ
Administrator
Friday 19th November 2010 5:47pm

ഓര്‍മ്മ / നദീം നൗഷാദ്

ര­വീ­ന്ദ്ര­നാ­ഥടാ­ഗോ­റി­ന്റെ മ­ര­ണ­ത്തി­നു ശേ­ഷം ബം­ഗാ­ളി­സം­ഗീ­തം അ­സ്­ത­മി­ച്ചു എ­ന്ന് ചി­ല നി­രൂ­പ­കര്‍ വി­ധി എ­ഴുതി. പ­ക്ഷേ ബം­ഗാ­ളി­സം­ഗീ­ത­ത്തി­ന്റെ തു­ടര്‍­ച്ച ഏ­റ്റെ­ടു­ത്ത് കൊ­ണ്ട് ഒ­രു പ്ര­തി­ഭ­യു­ടെ ഉദ­യം സം­ഗീ­ത­പ്രേ­മി­കള്‍ ക­ണ്ടു. ആ­രാ­ധ­കര്‍ സ്‌­നേ­ഹ­പൂര്‍­വ്വം സ­ലില്‍ ദാ എ­ന്നു­വി­ളി­ച്ച സ­ലില്‍ ചൗ­ധ­രി.

1950 ക­ളില്‍ സി­നി­മ­യില്‍ വ­ന്ന് വ്യ­ത്യ­സ്­തമാ­യ ഗാ­ന­ങ്ങ­ളോ­ടെ ബോ­ളീ­വു­ഡില്‍ സ്വ­ന്തം ഇ­ടം ക­ണ്ടെ­ത്തു­കയും അ­റു­പ­തു­ക­ളില്‍ മ­ലയാ­ള ഗാ­ന­രം­ഗം കീ­ഴ­ട­ക്കു­കയും ചെയ്­ത സ­ലിന്‍­ദാ ഏ­റ്റവും കൂ­ടു­തല്‍ പ്രാ­ദേ­ശി­ക­ഭാ­ഷ­ക­ളില്‍ സം­ഗീ­തം ചെയ്­ത ക­ലാ­കാ­രന്‍ കൂ­ടി­യാണ്. ബോ­ളീ­വു­ഡി­നേ­ക്കാള്‍ ദ­ക്ഷി­ണേ­ന്ത്യ­യി­ലാ­യി­രു­ന്നു സ­ലിന്‍­ദാ­ക്ക് കൂ­ടു­തല്‍ അം­ഗീ­കാ­രം കി­ട്ടി­യ­ത്.

1925 ന­വം­ബര്‍ 19ന് ബം­ഗാ­ളി­ലെ സൊ­നാര്‍­പൂര്‍ ഗ്രാ­മ­ത്തില്‍ ജ­നി­ച്ച സ­ലിന്‍ ചൗധ­രി ബാല്യം ചി­ല­വ­ഴി­ച്ച­ത് ആ­സ്സാ­മി­ലെ തേയി­ല എ­സ്‌­റ്റേ­റ്റി­ലാ­യി­രുന്നു. അ­ച്ഛന്‍ അ­വി­ടെ ഡോ­ക്ട­റാ­യി­രുന്നു. തേ­യി­ല­ത്തോ­ട്ട­ത്തി­ലെ തൊ­ഴി­ലാ­ളി­ക­ളു­ടെ നാ­ടോ­ടി പാ­ട്ടു­കള്‍ കൂ­ട്ടിയാ­യ സ­ലി­ലി­നെ എ­ളു­പ്പം സ്വാ­ധീ­നി­ച്ചു.

സ­ലിന്‍­ദാ­യുടെ അച്ഛ­ന്റെ ക­യ്യില്‍ ബി­ഥോവന്‍, മൊ­സാര്‍ട്ട്, ബാ­ക്ക് എ­ന്നീ സം­ഗീ­ത­കാ­ന­രന്‍­മാ­രു­ടെ വലി­യൊ­രു ശേഖ­രം ത­ന്നെ ഉ­ണ്ടാ­യി­രുന്നു. ചെ­റു­പ്പ­ത്തില്‍ കേ­ട്ട നാ­ടന്‍ പാ­ട്ടു­കളും പാ­ശ്ചാ­ത്യ ക്ലാ­സി­ക്കല്‍ സം­ഗീ­തവും സ­ലിന്‍­ദാ­യു­ടെ സംഗീ­ത സ­ങ്ക­ല്­പ­ങ്ങള്‍ രൂ­പ­പ്പെ­ടു­ത്തു­ന്ന­തില്‍ പ്രധാ­ന പ­ങ്ക് വ­ഹി­ച്ചു.

ബം­ഗാ­ളി­ലെ ക­ലാ­കാ­രന്‍­മാര്‍­ക്ക് അ­വ­രു­ടെ രാ­ഷ്ട്രീ­യത്തെ ക­ല­യില്‍ നി­ന്ന് വേര്‍­പ്പെ­ടു­ത്താന്‍ ക­ഴി­ഞ്ഞി­രു­ന്നില്ല. സ­ലിന്‍ ചൗ­ധ­രി­യും അ­തില്‍ നി­ന്ന് വി­ഭി­ന്ന­മാ­യി­രു­ന്നില്ല. 1944ല്‍ ബി­രു­ദ­പഠ­ന­ത്തി­നാ­യി കല്‍­ക്ക­ത്ത­യില്‍ എ­ത്തി­യ സ­ലില്‍­ദാ ക­മ്മ്യൂ­ണി­സ­റ്റ് പാര്‍­ട്ടി­യില്‍ ആ­കൃ­ഷ്ട­നാ­യി.

ഇ­ട­തു­പ­ക്ഷ­ക­ലാ­കാ­രന്‍­ന്മാ­രു­ടെ സം­ഘ­ട­നയാ­യ ഇ­ന്ത്യന്‍ പീ­പ്പിള്‍ തി­യേ­റ്റര്‍ അ­സോ­സി­യേ­ഷന്‍ (ഇ­പ്­റ്റ) യു­ടെ പ്ര­വര്‍­ത്ത­ന­ത്തി­ല്‍ സ­ജീ­വ­മായി. ഇ­പ്റ്റ­ക്ക് വേ­ണ്ടി നി­രവ­ധി പാ­ട്ടു­കള്‍ എ­ഴു­തു­കയും ട്യൂണ്‍ ചെ­യ്യു­കയും ചെ­യ്തു. സാ­ധാ­ര­ണ­ക്കാ­ര­ന്റെ പ്ര­ശ്‌­ന­ങ്ങ­ളി­ലൂ­ടെ അ­ദ്ദേ­ഹം അ­വ­ത­രി­പ്പി­ക്കു­വാന്‍ ശ്ര­മി­ച്ചി­രു­ന്നത്.

സി­നി­മ­യില്‍ ഫ്യൂ­ഷന്‍ സം­ഗീ­തം ജ­ന­കീ­യ­മാ­വുന്ന­ത് എ­ഴു­പ­തു­ക­ളി­ലാണ്. രാ­ഹുല്‍­ദേ­വ് ബര്‍­മ്മന്‍ (ആര്‍.ഡി­ബര്‍­മ്മന്‍)- കി­ഷോര്‍ സഖ്യം ഫ്യൂ­ഷന്‍ സം­ഗീ­ത­ത്തില്‍ ത­രം­ഗം സൃ­ഷ്ടി­ച്ചു ‘രൂ­പ് തേ­രാ­മ­സ്­താ­നാ, ദം മ­ര് ദം.. ‘എ­ന്നീ ഗാ­ന­ങ്ങ­ളൂ­ടെ വി­ജ­യ­ത്തോ­ടെ നിര്‍­മാ­താ­ക്കള്‍ ആര്‍.ഡി ബര്‍­മ­നില്‍ നി­ന്ന് അ­ത്ത­ര­ത്തി­ലു­ള്ള പാ­ട്ടു­കള്‍ മാത്രം ആ­വ­ശ്യ­പ്പെ­ട്ടു തു­ട­ങ്ങി.

പോ­പ്പ് സം­ഗീത­ത്തെ ഹി­ന്ദു­സ്ഥാ­നി സം­ഗീ­ത­വു­മാ­യി കൂ­ട്ടി­ച്ചേര്‍­ത്ത് ആര്‍.ഡി ബര്‍­മന്‍ യു­വത്വം ആ­ഘോ­ഷി­ക്കു­ന്ന ഒ­ട്ടേ­റെ പാ­ട്ടു­കള്‍ സൃ­ഷ്ടിച്ചു. എ­ന്നാ­ല്‍ ആര്‍.ഡി ബര്‍­മനും ര­ണ്ട് പ­തി­റ്റാ­ണ്ടു­കള്‍­ക്ക് മുന്‍­പ് ബോ­ളീ­വു­ഡില്‍ ഫ്യൂ­ഷന്‍ സം­ഗീ­തം തു­ട­ങ്ങി­വ­ച്ച­ത്. 1930ക­ളില്‍ സ­ലില്‍­ദാ ആ­യി­രു­ന്നു.

ആര്‍.ഡി.യു­ടേ­ത് പോ­ലെ ബഹ­ളം സൃ­ഷ്ടി­ക്കു­ന്ന ഫ്യൂ­ഷ­നാ­യി­രു­ന്നില്ല, കാ­തി­നെ മ­ധു­രി­പ്പി­ക്കു­ന്ന ല­ളി­തമാ­യ മെ­ല­ഡി­ക­ളാ­യി­രു­ന്നു അ­വ. പാ­ശ്ചാ­ത്യ സം­ഗീത­ത്തെ ഹി­ന്ദു­സ്ഥാ­നി സം­ഗീ­ത­ത്തില്‍ മ­നോ­ഹ­ര­മാ­യി ല­യി­പ്പി­ക്കു­ക­യാ­യി­രു­ന്നു സ­ലില്‍ദാ. അങ്ങ­നെ പി­റ­ന്ന ഗാ­ന­മാ­ണ് ‘ഇ­ത്‌­ന­ന മു­ജ്‌­സെ തു പ്യാര്‍ ബ­ത’ (ചിത്രം ച­യ്യ 1961) എ­ന്ന ഗാ­നം.

ബി­ഥോ­വ­ന്റെ 40ാം സിം­ഫ­ണി­യില്‍ നി­ന്ന് പ്ര­ചോദ­നം ഉള്‍­ക്കൊ­ണ്ട് സൃ­ഷ്ടി­ച്ച സു­ന്ദ­രമാ­യ മെല­ഡി സ­ലില്‍­ദാ­യു­ടെ ക­യ്യില്‍ അ­ത് ഭൈ­ര­വി­യി­ലു­ള്ള ഇ­ന്ത്യന്‍ ഗാ­ന­മാ­യി മാറി. ഒ­രി­ക്കല്‍ സംഗീ­ത നി­രൂ­പ­കനാ­യ രാ­ജൂ­ഭ­രതന്‍ ഈ ഗാ­നം മോ­ഷ­ണ­മാ­ണെ­ന്ന് പ­റ­ഞ്ഞ­പ്പോള്‍ സ­ലില്‍­ദാ പ്ര­തി­ക­രിച്ചു- ­അ­ത് ന­മ്മു­ടെ ഭൈ­ര­വി­യെ­പ്പോ­ലെ തോ­ന്നു­ന്നില്ലേ, എ­ന്നിട്ടും അ­തി­നെ മോ­ഷ­ണ­മെ­ന്ന് വി­ളി­ക്കു­ക­യാ­ണെ­ങ്കില്‍ ഞാന്‍ അ­തി­നെ സര്‍­ഗ­പ്ര­ചോദ­നം എ­ന്നാ­ണ് വി­ശേ­ഷി­പ്പി­ക്കു­ക. ഷേ­ക്‌­സി­പി­യര്‍ പോലും അ­ത് ചെ­യ്­തി­ട്ടുണ്ട്.

ഗു­രു­ക്കന്‍­മാ­രില്ലാ­ത്ത സം­ഗീ­ത­കാ­ര­നാ­ണ് സ­ലില്‍ദാ. സ്വ­യം പഠി­ച്ച പ്ര­തി­ഭ. ഓര്‍­ക്ക­സ്‌­ട്രേ­ഷ­നില്‍ ആരും ഇ­തുവ­രെ മു­തി­രാ­ത്ത പ­രീ­ക്ഷ­ണ­ങ്ങ­ള്‍ ചെ­യ്­തി­ട്ടു­ണ്ട അ­ദ്ദേഹം. ഹി­ന്ദു­സ്ഥാ­നി രാ­ഗത്തി­ലോ, നാ­ടോ­ടി സം­ഗീ­ത­ത്തിലോ അ­ടി­സ്ഥാ­ന­പ്പെ­ടുത്തി­യ മെ­ല­ഡി­കള്‍ പാ­ട്ടില്‍ കൊ­ണ്ടു­വ­രു­മ്പോഴും ഓര്‍­ക്ക­സ്‌­ട്രേ­ഷന്‍ പാ­ശ്ചാ­ത്യ­രീ­തി­യി­ലു­ള്ള­താ­യി­രു­ന്നു.

പാ­ശ്ചാ­ത്യ­സം­ഗീ­ത­ത്തില്‍ എങ്ങ­നെ ഓര്‍­ക്ക­സ­ട്രേ­ഷന്‍ ഉ­പ­യോ­ഗിക്കാം എ­ന്ന് മ­റ്റു സം­ഗീ­ത­സം­വി­ധാ­യ­കര്‍­ക്ക് കാ­ണി­ച്ചു കൊ­ടു­ത്ത­ത് അ­ദ്ദേ­ഹ­മാ­യി­രുന്നു. ശ­ങ്കര്‍  ജ­യ്­കി­ഷന്‍ മു­ത­ല്‍ എ.ആര്‍ റ­ഹ്മാന്‍ വ­രെ­യു­ള്ള­വര്‍ സ­ലില്‍­ദാ­യു­ടെ ഓര്‍­ക്ക­സ്‌­ട്രേ­ഷന്‍ ആ­രാധ­ന­യോ­ടെ ശ്ര­വി ച്ചി­ട്ടുണ്ട്. ച­യ്യ­യില്‍ തല­ത്ത് മ­ഹ്മൂ­ദ് പാടി­യ ‘ആന്‍സൂം സമ­ജ് കെ ക്യോം മു­ത്സെ ആം­ഖ് സെ തും­നെ ഖി­രാ­ദി­യാ’ എ­ന്ന പാ­ട്ട് ഇ­തി­ന്റെ ഉ­ദാ­ഹ­ര­ണ­മാ­ണ്.

ഇ­ന്ത്യ­യി­ലെ പ­ത്തോ­ളം ഭാ­ഷ­ക­ളി­ലെ സി­നി­മ­കള്‍­ക്ക് സം­ഗീ­തം നല്‍കി­യ സം­ഗീ­ത­കാ­രന്‍ കൂ­ടി­യാ­ണ് സ­ലില്‍ദാ, ഹി­ന്ദി കൂ­ടാ­തെ ബം­ഗാളി, മ­ല­യാളം, ത­മിഴ്, മ­റാ­ത്തി, ഗു­ജ­റാത്തി, ആ­സ്സാ­മീ­സ് എ­ന്നീ ഭാ­ഷ­ക­ളില്‍ അ­ദ്ദേ­ഹ­ത്തി­ന്റെ സം­ഗീ­തം കേള്‍­ക്കാ­നു­ള്ള ഭാ­ഗ്യം സം­ഗീ­ത­പ്രേ­മി­കള്‍­ക്കു­ണ്ടാ­യി.

ബം­ഗാ­ളില്‍ സ­ലില്‍­ദാ സം­ഗീ­ത­കാ­രന്‍ മാ­ത്ര­മല്ല ക­വിയും നാ­ട­ക­കൃത്തും ക­ഥാ­കൃത്തും കൂ­ടി­യാണ്. അ­ദ്ദേ­ഹ­ത്തി­ന്റെ ബം­ഗാ­ളി ചെ­റു­ക­ഥ­യാ­യ ‘റി­ക്ഷാവാ­ല’ യാ­ണ് ബിമല്‍­റോ­യ് ഹി­ന്ദി­യില്‍ ‘ദോ ബീ­ഗ സ­മീന്‍’ എ­ന്ന പേ­രില്‍ സി­നി­മ­യാ­ക്കി മാ­റ്റി­യത്. ഇ­തി­ലെ ‘ദര്‍­ത്തി ക­ഹേ പു­ക്കാര്‍ കേ എ­ന്ന ഗാ­നം കര്‍­ഷ­ക­രു­ടെ ജീ­വി­താ­വ­സ്ഥക­ളെ പ്ര­തി­ഫ­ലി­പ്പി­ക്കു­ന്ന­വ­യാ­ണ്.

1958ല്‍ മ­ധുമ­തി യി­ലൂ­ടെ­യാ­ണ് സ­ലില്‍ ചൗധ­രി ഹി­ന്ദി സം­ഗീ­ത­ലോ­ക­ത്ത് ശ്ര­ദ്ധ­കേ­ന്ദ്ര­മാ­കു­ന്ന­ത്. അ­തി­ലെ ഗാ­ന­ങ്ങള്‍­ക്ക് ആ­ദ്യ­ത്തെ ഫിലിം ഫെ­യര്‍ അ­വാര്‍­ഡ് ല­ഭിച്ചു. ല­താ­മ­ങ്കേ­ഷ്­കര്‍ പാടി­യ ആ­ജാ­രേ പ­ര­ദേ­ശി ഒ­രു ക്ലാ­സി­ക് ഗാ­നം ത­ന്നെ­യാ­യി­രുന്നു. പൂര്‍­ത്തീ­ക­രി­ക്ക­പ്പെ­ടാ­ത്ത ആ­ഗ്ര­ഹ­ങ്ങ­ളു­ടെ വേ­ദ­ന ന­ന്നാ­യി പ്ര­തി­ഫ­ലി­പ്പി­ച്ചി­രു­ന്ന ആ­ഗാ­നം വൈ­ജ­യ­ന്തി­മാ­ല­യു­ടെ അ­ഭി­ന­യ­ത്തി­ല്‍ മി­ക­ച്ചു­നിന്നു. ഈ ഗാ­നം കേ­ട്ട­പ്പോള്‍ സി.രാ­മ­ചന്ദ്ര, സ­ലില്‍­ദാ­യെ വി­ളി­ച്ച് ല­ത­യു­ടെ ശ­ബ്ദം മ­നോ­ഹ­ര­മാ­യി ഉ­പ­യോ­ഗ­പ്പെ­ടു­ത്തി­യ­തി­ന് അ­ഭി­ന­ന്ദി­ച്ചു.

റഫി, തല­ത്ത് മ­ഹ് മൂ­ദ് , മു­കേഷ്, കി­ഷോര്‍­കു­മാര്‍ എ­ന്നി­വ­രെ­ക്കൊ­ണ്ട് സ­ലില്‍­ദാ പാ­ട്ടു­കള്‍ പാ­ടി­ച്ചി­രു­ന്നെ­ങ്കിലും സ്­ത്രീ­ശ­ബ്ദ­ത്തെ­യാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ പാ­ട്ടു­കള്‍­ക്ക് ന­ന്നാ­യി പ്ര­യോ­ജ­ന­പ്പെ­ടു­ത്തി­യി­രു­ന്നത്. സ­ലില്‍­ദാ അ­റു­പ­തു­ക­ളില്‍ ചെ­യ്­ത പാ­ട്ടു­കള്‍ ല­ത­യു­ടെ മി­ക­ച്ച ഗാ­ന­ങ്ങ­ളാ­യി­രു­ന്നു.

ത­ന്റെ സം­ഗീ­തപ്ര­ചോദ­നം ല­ത­യു­ടെ ശ­ബ്ദ­സൗ­ന്ദ­ര്യ­മാ­യി­രു­ന്നെ­ന്ന് സ­ലില്‍­ദാ ഒ­രി­ക്കല്‍ തുറ­ന്നു പ­റ­ഞ്ഞി­ട്ടു­ണ്ട്. അ­ദ്ദേ­ഹം മ­റ്റൊ­രി­ക്കല്‍ പറ­ഞ്ഞു എ­ന്റെ ജീ­വി­ത­ത്തില്‍ ര­ണ്ട് സ്­ത്രീ­കള്‍­ക്കാ­ണ് മു­ഖ്യ­സ്ഥാ­നം എ­ന്റെ ഭാ­ര്യ സ­ബി­തക്കും ല­താ­മ­ങ്കേ­ഷ്­ക­റി­നും.

റ­ഫിക്കും മു­കേ­ഷിനും തല­ത്ത് മ­ഹ്മൂ­ദിനും ഒ­ട്ടേ­റെ മി­ക­ച്ച ഗാ­ന­ങ്ങള്‍ നല്‍­കി­യി­ട്ടു­ണ്ട് സ­ലിന്‍­ദാ. മ­ധുമ­തിയി­ലെ റ­ഫി­യു­ടെ ഗാ­നം ടൂ­ട്ടേ ഹൂ­യേ ഖാ­ബോം നേ ദര്‍­ബാ­രി ക­ന്ന­ഡ­യു­ടെ സൗ­ന്ദര്യം വ­ഹി­ക്കു­ന്ന­താ­ണ്.

തല­ത്ത് മ­ഹ­മൂ­ദി­ന് ആ­ഖോം മെ മ­സ്­തി ശ­രാ­ബ് കീ ച­യ്യ മു­കേ­ഷി­ന് ക­ഹീ ദൂര്‍ ജ­ബ് ദിന്‍ ആന­ന്ദ് എ­ന്നീ മി­ക­ച്ച ഗാ­ന­ങ്ങള്‍ നല്‍­കി­യ­പ്പോള്‍ കി­ഷോ­റി­ന്റെ പ്ര­തിഭ­യെ തി­രി­ച്ച­റി­യാന്‍ വള­രെ വൈകി. കോ­യി ഹോത്തോ ജിസ്‌കോ അ­പ്‌­നാ എ­ന്ന പാ­ട്ട് പാ­ടി­ക്ക­ഴി­ഞ്ഞ­പ്പോള്‍ കി­ഷോ­റി­ന്റെ ക­ഴി­വി­നെ നേര­ത്തെ തി­രി­ച്ച­റി­ഞ്ഞി­രു­ന്നില്ല എ­ന്ന് സ­ലില്‍­ദാ കു­റ്റ­സമ്മ­തം ന­ട­ത്തു­ക­യു­ണ്ടാ­യി.

സം­ഗീ­ത­സം­വി­ധാ­യ­കനും ഗാ­യ­ക­നു­മാ­യ ഹേമ­ന്ദ് കു­മാ­റു­മാ­യി നല്ല അ­ടു­പ്പ­മു­ണ്ടാ­യി­രു­ന്നു സ­ലില്‍ ദാ­ക്ക് . അ­ദ്ദേ­ഹം ഒ­രി­ക്കല്‍ പ­റ­ഞ്ഞു- ദൈ­വം എ­പ്പോ­ഴെ­ങ്കിലും പാ­ടാന്‍ തീ­രു­മാ­നി­ച്ചാല്‍ അ­ത് ഹേ­മ­ന്ദ്­കു­മാ­റി­ന്റെ ശ­ബ്ദ­ത്തി­ലൂ­ടെ ആ­യി­രി­ക്കും. പക്ഷേ, കാ­ര്യ­ങ്ങള്‍ കീ­ഴ്‌­മേല്‍ മ­റിഞ്ഞു. ചി­ല ത­ല്‍­പ­ര­ക­ക്ഷി­കള്‍ അവ­രെ ത­മ്മില്‍ പി­ണ­ക്കി.

വര്‍­ഷ­ങ്ങള്‍­ക്ക് ശേ­ഷം ഹേമ­ന്ദ് കു­മാ­റി­ന്റെ മ­ര­ണ­ശേ­ഷം അ­നു­സ്­മ­ര­ണ­ക്കു­റി­പ്പില്‍ സ­ലില്‍­ദാ ഇങ്ങ­നെ എ­ഴ­ുതി. അ­വര്‍ ഹേമ­ന്ദ് ദാ­യു­ടെ അ­ടു­ത്ത് പോ­യി ഇങ്ങ­നെ പ­രാ­തി­പ്പെട്ടു: സ­ലില്‍ ചൗധ­രി പ­റ­യുന്നു- ‘എ­ന്റെ പാ­ട്ട് പാ­ടി­യി­ട്ടില്ലാ­യി­രു­ന്നെ­ങ്കില്‍ ഹേമ­ന്ദ് കു­മാര്‍ പ്ര­ശ­സ്­ത­നാ­വു­മാ­യി­രു­ന്നില്ല’. അ­തേ ആള്‍­ക്കാര്‍ ത­ന്നെ എ­ന്റെ­ടു­ത്ത് വ­ന്ന് പറ­ഞ്ഞു ഹേമ­ന്ദ് ദാ പ­റ­യു­ന്നു: ‘ഞാന്‍ സ­ലിന്‍ ദാ­യു­ടെ പാ­ട്ട് പാ­ടി­യി­ട്ടില്ലാ­തി­രു­ന്നെ­ങ്കില്‍ അ­ദ്ദേഹ­ത്തെ ഇ­ന്ന് ആ­ര­റി­യു­മാ­യി­രു­ന്നു.’

മദന്‍­മോഹ­നെ പോ­ലെ സ­ലില്‍ ചൗ­ധ­രിയും ചെറി­യ ചി­ത്ര­ങ്ങള്‍­ക്ക് വേ­ണ്ടി സം­ഗീ­തം ചെ­യ്­തി­രി­ക്കു­ന്ന­ത് ബോ­ളീ­വു­ഡില്‍ അ­വ­രു­ടെ സാ­ധ്യ­തക­ളെ ബാ­ധിച്ചു. പ­ല സി­നി­മ­കളും പു­റ­ത്തു­വ­ന്നില്ല. വ­ന്ന­താക­ട്ടെ ചെ­റുകി­ട നിര്‍­മാ­താ­ക്ക­ളു­ടെ പ­ട­ങ്ങ­ളും. പ­ലതും ബോ­ക്‌­സോ­ഫീ­സില്‍ പ­രാ­ജ­യ­പ്പെ­ട്ടു.

എ­ഴു­പ­തു­ക­ളു­ടെ അ­വ­സാ­ന­മാ­യ­പ്പോ­ഴേക്കും രാ­ഹുല്‍­ദേ­വ് ബര്‍­മ­നും ല­ക്ഷ്­മീ­കാ­ന്ത് പ്യാ­രേ­ലാലും സം­ഗീ­ത­ത്തെ മാ­റ്റി­ക്ക­ഴി­ഞ്ഞി­രു­ന്നു എ­ന്നു മ­ന­സ്സി­ലാ­ക്കി സ­ലിന്‍­ദാ സം­ഗീ­ത­രം­ഗ­ത്തു­നി­ന്ന് പ­തു­ക്കെ പിന്‍­വ­ലി­യു­ക­യാ­യി­രു­ന്നു.

മ­ല­യാ­ള­ത്തി­ല്‍ സ­ലില്‍ ദാ­യു­ടെ വര­വ് ഒ­രു ച­രിത്രം സൃ­ഷ്ടി­ച്ച സി­നി­മ­യി­ലൂ­ടെ­യാ­യി­രുന്നു (ചെ­മ്മീന്‍ 1964.) രാ­മു കാ­ര്യാ­ട്ടാ­ണ് അ­ദ്ദേ­ഹ­ത്തെ മ­ല­യാ­ളി­ക്ക് പ­രി­ച­യ­പ്പെ­ടു­ത്തി­ക്കൊ­ടു­ത്തത്. ചെ­മ്മീ­നി­ലെ ‘ക­ട­ലി­നക്ക­രെ പോ­ണോ­രെ മാ­ന­സ­മൈ­നേ വ­രൂ’ എ­ന്നീ ഗാ­ന­ങ്ങള്‍ നി­ല­നില്‍­ക്കു­ന്ന ഗാ­ന­ത്തോ­ളം ഒ­രു മ­ല­യാ­ളിയും സ­ലില്‍ ചൗ­ധ­രി­യെ മ­റ­ക്കില്ല.

‘ദേ­വ­ദാസ്’, ‘വി­ഷു­ക്കണി’, ‘ഈ ഗാ­നം മ­റക്കു­മോ’, എ­ന്നു തു­ടങ്ങി, ‘തു­മ്പോ­ളി­ക­ട­പ്പു­റം’ വ­രെ ഇ­രു­പ­ത്തി­യ­ഞ്ചോ­ളം സി­നി­മകള്‍. നെല്ലി­ലെ ‘നീല പൊന്‍­മാ­നേ’ ‘മ­ദ­നോ­ത്സ­വ­’ത്തി­ലെ ‘സാ­ഗര­മേ ശാ­ന്ത­മാകു­ക നീ’, ദേ­വ­ദാ­സി­ലെ പ­ദ­രേ­ണു തേ­ടി­യ­ല­ഞ്ഞു, പ്ര­തീ­ക്ഷ­യി­ലെ ഓര്‍­മക­ളേ കൈ­വ­ള ചാര്‍­ത്തി, വി­ഷു­ക്ക­ണി­യി­ലെ മ­ലര്‍­ക്കൊ­ടി പോ­ലെ വര്‍­ണ­ക്കൊടി­പോ­ലെ, ഈ ഗാ­നം മ­റക്കു­മോ­യി­ലെ കുറു­മൊ­ഴി മുല്ല­പ്പൂ­വേ, എ­ന്നു­തു­ട­ങ്ങി 106 ഗാ­ന­ങ്ങള്‍ സ­ലില്‍ ദാ മ­ല­യാ­ളി­ക്കു സ­മ്മാ­നി­ച്ചു.

ഒ­രു ബം­ഗാ­ളി­യാ­ണ് ഇ­ത്രയും മ­ല­യാ­ളി­ത്ത­മു­ള്ള ഗാ­ന­ങ്ങള്‍ സൃ­ഷ്ടി­ച്ച­തെ­ന്ന് വി­ശ്വ­സി­ക്കാന്‍ ഓരോ സംഗീ­ത പ്രേ­മിയും പാ­ടു­പെട്ടു. ‘കദ­ളീ ചെ­ങ്കദ­ളീ’ എ­ന്ന പാ­ട്ടി­ലൂ­ടെ ല­താ­മ­ങ്കേ­ഷ്­ക­റി­നേയും ‘മാന­സ­മൈ­നേ വ­രു’ എ­ന്ന ഗാ­ന­ത്തി­ലൂ­ടെ മ­ന്നാ­ഡേ­യേയും സ­ലില്‍­ദാ മ­ല­യാ­ള­ത്തി­ന് പ­രി­ച­യ­പ്പെ­ടു­ത്തി.

സ­ലില്‍­ദാ­യു­ടെ ട്യൂണി­നൊ­പ്പി­ച്ച് പാ­ട്ടെ­ഴു­താന്‍ ചി­ല ഗാ­ന­ര­ച­യി­താ­ക്കള്‍ ന­ന്നേ ക­ഷ്ട­പ്പെട്ടു. ട്യൂണി­നൊ­പ്പി­ച്ച് പാ­ട്ടെ­ഴുതു­ക എന്ന­ത് അ­ക്കാ­ല­ത്ത് മ­ല­യാ­ള­സി­നി­മ­യില്‍ പ­രി­ച­യ­മു­ള്ള­താ­യി­രു­ന്നില്ല. പ്ര­വ­ച­നാ­തീ­ത­മാ­യി ശൈ­ലി­യില്‍ ല­ളി­തമാ­യ ഈ­ണ­ങ്ങളും സ­ങ്കീര്‍­ണമാ­യ പാ­ട്ടി­ന്റെ വ­ഴി­കളും ആ­സ്വാ­ദ­കര്‍­ക്ക് നല്‍കി­യ മ­ഹാ­പ്ര­തി­ഭ 1995 സെ­പ്­റ്റം­ബര്‍ അ­ഞ്ചി­ന് ഓര്‍­മ്മ­യായി.

Advertisement