തൊഴിലില്ലായ്മ രൂക്ഷം;13 വര്‍ഷത്തിനിടെ തകര്‍ന്നടിഞ്ഞ് വാഹന വിപണി
Auto News
തൊഴിലില്ലായ്മ രൂക്ഷം;13 വര്‍ഷത്തിനിടെ തകര്‍ന്നടിഞ്ഞ് വാഹന വിപണി
ന്യൂസ് ഡെസ്‌ക്
Tuesday, 9th April 2019, 5:39 pm

ദില്ലി: രാജ്യത്തെ വാഹന വിപണിയില്‍ കടുത്ത മാന്ദ്യം നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 13 വര്‍ഷത്തിനിടെ ആദ്യമായാണ് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന ഇത്രത്തോളം കുത്തനെ ഇടിയുന്നത്. കൂടാതെ കാറുകളുടെയും എസ് യു വികളുടെയും വില്‍പ്പനയും മന്ദഗതിയിലായി. അഞ്ചുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില്‍പ്പനയാണ് കാര്‍ വില്‍പ്പനയിലുണ്ടായത്. 2018-19 വര്‍ഷത്തെ കണക്കനുസരിച്ച് 67 ലക്ഷം സ്‌കൂട്ടറുകളാണ് വിറ്റത്.

2017 ല്‍ വാഹനവില്‍പ്പന 9.3 % ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ 2.7% ആണെന്ന് കണക്കുകള്‍ പറയുന്നു. ഇന്ധനവില വര്‍ധനവും,തൊഴിലില്ലായ്മയുമാണ് വാഹനവിപണിയെ ബാധിച്ചതെന്നാണ് ഹീറോ മോട്ടോഴ്‌സിന്റെ വിലയിരുത്തല്‍. ഡല്‍ഹി,മുംബൈ,ബംഗളുരു,ചെന്നൈ നഗരങ്ങളില്‍ സ്വകാര്യവാഹനങ്ങള്‍ ഉപേക്ഷിച്ച് പൊതുഗതാഗതം ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ചെറിയ കാറുകള്‍ക്ക് ഇന്ധനത്തിന് കിലോമീറ്ററിന് 10 മുതല്‍ 14സ രൂപാ വരെ ചെലവാകുമ്പോള്‍ ഓണ്‍ലൈന്‍ ടാക്‌സികളില്‍ യാത്ര ചെയ്താല്‍ കുറഞ്ഞ തുകയേ വേണ്ടിവരുന്നുള്ളൂ എന്നതിനാല്‍ യുവതീ-യുവാക്കള്‍ സ്വന്തം കാര്‍ വാങ്ങുന്നത് കുറച്ചിരിക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.