എഡിറ്റര്‍
എഡിറ്റര്‍
പോലീസ് ഉദ്യോഗസ്ഥന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത് പണം വിദേശത്ത് നിന്ന് പിന്‍വലിക്കുന്നു
എഡിറ്റര്‍
Friday 14th June 2013 7:22pm

haching....

മുംബൈ: മുംബൈയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ സാലറി അക്കൗണ്ട് ഹാക്ക് ചെയ്തു. ഹാക്ക് ചെയ്ത വിദ്വാന്‍മാര്‍ പണം വിദേശത്തിരുന്ന് പിന്‍വലിക്കുകയാണ്.
Ads By Google

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ വിഭാഗത്തെ നിയോഗിച്ചിരിക്കുകയാണ് മുംബൈ പോലീസ്.

ഡി.സി.പി.യുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തെ കുറിച്ച് പോലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു. വിഷയം അന്വേഷിക്കാന്‍ ബാങ്കിനും പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ എങ്ങനെയാണ് അക്കൗണ്ട് ഹാക്ക് ചെയ്തതെന്ന് വ്യക്തമല്ല. വിദേശ രാജ്യത്തിരുന്ന് ഇന്ത്യയിലെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നത് എങ്ങനെയന്ന് ചിന്തിച്ച് കുഴഞ്ഞിരിക്കുകയാണ് മുംബൈ പോലീസ്.

Advertisement