എഡിറ്റര്‍
എഡിറ്റര്‍
ഒന്നും പറയാനില്ല; അവള്‍ക്കൊപ്പം മാത്രം; ദിലീപിനെ കെ.പി.എ.സി ലളിത ജയിലില്‍ സന്ദര്‍ശിച്ചതില്‍ പ്രതികരണവുമായി സജിത മഠത്തില്‍
എഡിറ്റര്‍
Monday 18th September 2017 10:50am

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിനെ കെ.പി.എ.സി ലളിത ജയിലില്‍ സന്ദര്‍ശിച്ച സംഭവത്തില്‍ പ്രതികരണവുമായി നടി സജിത മഠത്തില്‍.

നാടക നടന്‍ ദീപന്‍ ശിവരാമന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് സജിത നിലപാട് വ്യക്തമാക്കിയത്. ‘ഒന്നും പറയാനില്ല, അവള്‍ക്കൊപ്പം മാത്രം’ എന്നായിരുന്നു സജിത ഫെയ്സ്ബുക്കില്‍ കുറിച്ചത്.


Dont Miss അഴിമതി ആരോപണം ഉന്നയിച്ചാല്‍ പോര; തെളിവ് സഹിതം പരാതിപ്പെടാനുള്ള ധീരത കൂടി കാണിക്കണം; വെല്ലുവിളിയുമായി കെ.എം ഷാജി


ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച ആദ്യ സിനിമാ നടി കെ.പി.എ.സി. ലളിതയായിരുന്നു. പല നടിമാര്‍ക്കും ദിലീപിനെ ജയിലില്‍ പോയി കാണാന്‍ ആഗ്രഹമുണ്ടെന്നും ഭയമായതുകൊണ്ടാത് പലരും മടിച്ചുനില്‍ക്കുന്നതെന്നും നേരത്തെ ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നു.

ദിലീപിനെ ജയിലില്‍ പോയി കാണാനും ഓണപ്പുടവ കൊടുക്കാനും സിനിമാ താരങ്ങള്‍ മത്സരിക്കുന്ന ഘട്ടത്തിലായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

കെ.പി.എ.സി ലളിത ദിലീപിനെ കാണാന്‍ ജയിലില്‍ പോയതിനെതിരെ നാടക നടന്‍ ദീപന്‍ ശിവരാമന്‍ രംഗത്തെത്തിയിരുന്നു.

സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും കെ.പി.എ.സി ലളിതയെ സംസ്ഥാന സര്‍ക്കാര്‍ നീക്കം ചെയ്യണമെന്നായിരുന്നു ദീപന്‍ ശിവരാമന്‍ ആവശ്യപ്പെട്ടത്.

‘പീഡനക്കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായി ജയില്‍ കിടക്കുന്ന ഒരാള്‍ക്ക് കെ.പി.എ.സി പിന്തുണ പ്രഖ്യാപിച്ചത് ഒരു കലാകാരി എന്ന നിലയില്‍ അവരുടെ വിശ്വാസ്യതയെ നഷ്ടപ്പെടുത്തുന്ന പ്രവര്‍ത്തിയായെന്നും സംഗീത നാടക അക്കാദമിയില്‍ പ്രവര്‍ത്തിക്കാനുള്ള യോഗ്യത അവര്‍ക്കില്ലെന്നും ദീപന്‍ പറഞ്ഞിരുന്നു.

അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്നാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി വിധി പറയുന്നത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്നാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

Advertisement